മാലിദീപും തൂവാലുവും ഓർമ്മയാകുമോ; ഈ ദീപ സമൂഹങ്ങളെ കടൽ വിഴുങ്ങുമോ; ആശങ്കയിൽ രണ്ടു ചെറു രാജ്യങ്ങൾ
കാലാവസ്ഥാ വ്യതിയാനം മൂലം ഓരോ ദിവസവും കടൽ കരയിലേക്ക് കയറിവരുന്ന സ്ഥിതിയാണ് ഇപ്പോൾ നിലവിലുള്ളത്. അതുകൊണ്ടുതന്നെ കടലിന്റെ നടുക്ക് പൊട്ടുപോലെ കാണപ്പെടുന്ന മാലിദ്വീപിനെയും തൂവാലുവിനെയും കടൽ എടുക്കുമോ എന്ന ആശങ്കയിലാണ് ഇരു രാജ്യവും.
ഇത് ഒരു ജനത അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ്. സമുദ്രനിരപ്പ് 1900 മുതൽ തന്നെ 15 മുതൽ 25 സെന്റീമീറ്റർ വരെ ഉയർന്നിട്ടുണ്ട് എന്നും ചില ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇതിന്റെ വേഗത വളരെ കൂടുതലാണെന്നും ഐക്യരാഷ്ട്ര സഭ ചുമതലപ്പെടുത്തിയ വിദഗ്ധർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
ആഗോള താപനത്തിന്റെ നിരക്ക് ഇനിയും ഉയരുകയാണെങ്കിൽ അത് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ പസഫിക്കിനും ഇന്ത്യൻ മഹാസമുദ്ര ദ്വീപുകൾക്കും ചുറ്റും ഉള്ള സമുദ്രങ്ങൾ ഏകദേശം ഒരു മീറ്റർ കൂടി കരയിലേക്ക് കയറിവരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ നില തുടർന്നാൽ 2100 ഓടെ തൂവാലു, മാൽദീവ്സ് , മാർഷൽ ദ്വീപുകൾ , നൗറൂ , കരിബാത്തി എന്നിവിടങ്ങൾ ജനവാസയോഗ്യമല്ലാതായി മാറുമെന്നും ഇത് ആറു ലക്ഷത്തിലധികം അഭയാർത്ഥികളെ സൃഷ്ടിക്കുമെന്നും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് യുണൈറ്റഡ് നേഷൻസ് നടത്തിയ പഠനത്തിൽ പറയുന്നു.
കടൽ കയറുന്നത് മൂലം രാജ്യങ്ങൾ എന്നെന്നേക്കുമായി നഷ്ടപ്പെടുന്ന ഒരു സാഹചര്യം ഇതിനു മുൻപ് ഉണ്ടായിട്ടില്ല. പസഫിക് സമുദ്രത്തിൽ 3.5 ദശലക്ഷം ചതുരശ്ര കിലോമീറ്റർ അധികമായി ചിതറിക്കിടക്കുന്ന 33 ദ്വീപുകൾ ആയിട്ടാണ് കരി ബാത്തി എന്ന ദ്വീപ് രാജ്യം സ്ഥിതിചെയ്യുന്നത്. ഇതുപോലെയുള്ള ചെറിയ ദ്വീപ് രാജ്യങ്ങൾ അപ്രത്യക്ഷമായാൽ ഉണ്ടാകാവുന്ന അഭയാർത്ഥികളുടെ പ്രവാഹം രൂക്ഷമായിരിക്കും. അതേസമയം ഇതിൽ നിന്ന് രക്ഷ തേടാൻ മനുഷ്യൻ പലതരത്തിലുമുള്ള പ്ലോട്ടിംഗ് വിദ്യകൾ കണ്ടെത്തുമെന്ന് മാലിദ്വീപിന്റെ ഒരു മുൻ നേതാവ് അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തെ അതിജീവിക്കുന്നതിന് ലോകം വേഗം തന്നെ നടപടികൾ ആരംഭിക്കണമെന്നും അങ്ങനെ ചെയ്യാതിരുന്നാൽ അത് പല ജനതകളെയും നേരിട്ട് ബാധിക്കുന്ന ഒരു പ്രശ്നമായി മാറും എന്നും നേരത്തെ തന്നെ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.