ഭഗവത് സിഗും ലൈലയും നരഭോജികള്‍; ഇരകളെ കൊലപ്പെടുത്തിയതിന് ശേഷം മാംസം പാചകം ചെയ്ത് ഭക്ഷിച്ചു; ഇലന്തൂരിലെ നരബലി കേസിൽ കൂടുതൽ നിർണായ വെളിപ്പെടുത്തലുകൾ

നരബലി നടത്തിയതിനു ശേഷം കൊല്ലപ്പെട്ടവരുടെ മാംസം പ്രതികൾ പാചകം ചെയ്ത് ഭക്ഷിച്ചതായി പോലീസിനോട് പറഞ്ഞു. ലൈലയാണ് ഈ വിവരങ്ങൾ പോലീസിനെ അറിയിച്ചത്. കൊല്ലപ്പെട്ടവരിൽ ഒരാളായ റോസിലിന്റെ വാരിയിലിന്റെ ഭാഗത്തെ മാംസം അറുത്ത് മാറ്റിയ നിലയിലായിരുന്നു. ഇത് എന്ത് ചെയ്തതാണ് എന്ന് തിരക്കിയ പോലീസിനോടാണ് പാചകം ചെയ്തു ഭക്ഷിച്ച കാര്യം ലൈല വെളിപ്പെടുത്തിയത്. ഈ വിവരങ്ങള്‍ പറയുമ്പോഴും ലൈലയുടെ മുഖത്ത് യാതൊരു കൂസലും ഉണ്ടായിരുന്നില്ലന്നു പോലീസ് പറയുന്നു. യുവത്വം നിലനിർത്തുന്നതിന് വേണ്ടി പത്മയുടെ ലൈംഗിക അവയവം ഭഗവല്‍ സിംഗും മുറിച്ച് പാചകം ചെയ്ത് കഴിച്ചു.

bhagval laila shafi 111022 1200
ഭഗവത് സിഗും ലൈലയും നരഭോജികള്‍; ഇരകളെ കൊലപ്പെടുത്തിയതിന് ശേഷം മാംസം പാചകം ചെയ്ത് ഭക്ഷിച്ചു; ഇലന്തൂരിലെ നരബലി കേസിൽ കൂടുതൽ നിർണായ വെളിപ്പെടുത്തലുകൾ 1

 അതേസമയം മരിച്ച പത്മ ഷാഫിയുടെ കടയിലേക്ക് എത്തുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. നരബലി നടത്താൻ സ്ത്രീകളെ കൊണ്ടുവരുന്നതിന് ഷാഫി,  ഭഗവത് സിംഗിന്റെയും ലൈലയുടെയും കയ്യിൽ നിന്ന് മുൻകൂറായി പണം വാങ്ങിയിരുന്നു. ഷാഫി ഇത്തരത്തിൽ മറ്റാരെയെങ്കിലും അപായപ്പെടുത്തിയോ എന്ന് അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ്. നിലവിൽ ഷാഫിയുടെ പേരിൽ എട്ട് കേസുകളാണ് ഉള്ളത്. ഇതിൽ വയോധികയെ ബലാത്സംഗം ചെയ്ത കേസും ഉൾപ്പെടുന്നു. പോലീസിന് ലഭിക്കുന്ന വിവരം അനുസരിച്ച് കൊച്ചി നഗരത്തിലെ അനാശാസ്യ പ്രവർത്തനങ്ങളുടെ പ്രധാന കണ്ണിയാണ് ഷാഫിഎന്നാണ് അറിയാൻ കഴിഞ്ഞത്.

2022 10largeimg 1070975662 1
ഭഗവത് സിഗും ലൈലയും നരഭോജികള്‍; ഇരകളെ കൊലപ്പെടുത്തിയതിന് ശേഷം മാംസം പാചകം ചെയ്ത് ഭക്ഷിച്ചു; ഇലന്തൂരിലെ നരബലി കേസിൽ കൂടുതൽ നിർണായ വെളിപ്പെടുത്തലുകൾ 2

 കഴിഞ്ഞ ദിവസം ഭഗത് സിംഗിന്റെ വീട്ടു വളപ്പിൽ നിന്നും കണ്ടെത്തിയ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പോസ്റ്റ് മോര്‍ട്ടം നടത്താൻ ഒരുങ്ങുകയാണ് പോലീസ്. ഇപ്പോഴും ഇലന്തൂരിലെ വീട്ടിൽ പോലീസും ഫോറൻസിക് സംഘവും പരിശോധന തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button