ഈ 19 കാരിയുടെ  ഇതുവരെയുള്ള എല്ലാ പ്രവചനകളും സത്യമായി; പ്രവചനങ്ങളിലൂടെ ലക്ഷങ്ങൾ വാരിക്കൂട്ടുന്ന ഈ പെൺകുട്ടി അത്ഭുതമാകുന്നു

ലോകത്ത് വരാനിരിക്കുന്ന കാര്യങ്ങൾ മുൻകൂട്ടി പ്രവചിച്ചതിലൂടെ പ്രശസ്തി നേടിയവരാണ് ബാബ വാങ്കയും  നോസ്ട്രഡാമസുമൊക്കെ.  അവരുടെ ഗണത്തിലേക്ക് എത്തിയിരിക്കുകയാണ് ഹന്നാ കരോൾ എന്ന പത്തൊമ്പതുകാരി. ഈ പെണ്‍കുട്ടി  ഇതുവരെ പ്രവചിച്ച എല്ലാ സംഭവങ്ങളും നടന്നു കഴിഞ്ഞു. ഇതോടെയാണ് ലോക മാധ്യമങ്ങൾ ഈ പെൺകുട്ടിയെ ശ്രദ്ധിച്ചു തുടങ്ങിയത്. എലിസബത്ത് രാജ്ഞിയുടെ മരണം താര ദമ്പതികളായ പ്രിയങ്ക ചോപ്രയുടെയും നിക് ജോനാസിന്റെയും കുട്ടിയുടെ ജനനം, കിം ഖാദർശിന്റെയും പീറ്റ് ഡോവിന്‍സനിന്റെയും  വേർപിരിയൽ അങ്ങനെ ഹന്ന ഇതുവരെ പ്രവചിച്ചതെല്ലാം തന്നെ നടന്നു കഴിഞ്ഞു. ഇനിയും 11ഓളം പ്രവചനങ്ങൾ കൂടി അന്ന നടത്തിയിട്ടുണ്ട്. സമയത്തിൽ അങ്ങോട്ടുമിങ്ങോട്ടും അല്പ്പം വ്യത്യാസം വരുമെങ്കിലും താൻ പ്രവചിച്ചതൊക്കെ കൃത്യമായി നടക്കുമെന്ന് ഹന്നാ പറയുന്നു. ഹന്ന ഇതുവരെ പറഞ്ഞതെല്ലാം സംഭവിച്ചതുകൊണ്ട് തന്നെ ബാക്കിയുള്ളത് ഉറപ്പായും നടക്കും എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. അതുകൊദ്ന് മാധ്യമങ്ങളുടെ ഒരു പട തന്നെയുണ്ട് ഹന്നയുടെ വീട്ടുമുറ്റത്ത്.

1363987 hannah carroll 3323
ഈ 19 കാരിയുടെ  ഇതുവരെയുള്ള എല്ലാ പ്രവചനകളും സത്യമായി; പ്രവചനങ്ങളിലൂടെ ലക്ഷങ്ങൾ വാരിക്കൂട്ടുന്ന ഈ പെൺകുട്ടി അത്ഭുതമാകുന്നു 1

കൂടുതൽ പ്രശസ്ത ആയതോടെ ഓരോ വ്യക്തികളും തങ്ങളുടെ വ്യക്തി ജീവിതത്തിലെ ഉയർച്ച താഴ്ചകളെ കുറിച്ച് അറിയാൻ ഹന്നയെ സമീപിക്കുകയാണ്. ഇപ്പോൾ ഹന്നയ്ക്ക് ഇതൊരു ജോലിയായി മാറി. അതുകൊണ്ടുതന്നെ പ്രവചനങ്ങൾക്കെല്ലാം കൃത്യമായ ഫീസും ഹന്ന ഇപ്പോൾ ഈടാക്കുന്നുണ്ട്.

0 SWNS PREDICTION LIST 04 62fb79422fc35
ഈ 19 കാരിയുടെ  ഇതുവരെയുള്ള എല്ലാ പ്രവചനകളും സത്യമായി; പ്രവചനങ്ങളിലൂടെ ലക്ഷങ്ങൾ വാരിക്കൂട്ടുന്ന ഈ പെൺകുട്ടി അത്ഭുതമാകുന്നു 2

 പ്രണയ ജീവിതത്തെക്കുറിച്ചോ കരിയറിനെ കുറിച്ചോ അറിയണമെങ്കിൽ 2000 മുതൽ 5000 രൂപ വരെയാണ് ഹന്ന ഈടാക്കുന്നത്. ഗർഭധാരണത്തെക്കുറിച്ചും കുട്ടിയെക്കുറിച്ചും അറിയേണ്ടതിന് വേറെ ഫീസ് ആണ്. ഓരോ ആഴ്ചയും 30ലധികം പ്രവചനങ്ങൾ നടത്തുന്നുണ്ടെന്നും അതുവഴി 1.5 ലക്ഷത്തോളം രൂപ ഒരാഴ്ച സമ്പാദിക്കുന്നുണ്ടെന്നും ഹന്ന പറയുന്നു. തനിക്ക് വരദാനമായി ലഭിച്ച അസാമാന്യമായ കഴിവ് ജീവിത ഉപാധിയായി മാറ്റിയിരിക്കുകയാണ് ഹന്ന എന്ന 19 കാരി. ഹന്ന പറയുന്നത് അച്ചട്ടാണെന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button