ആറു വയസ്സുകാരനെ കളരിത്തറയിൽ വച്ച് കഴുത്തറത്ത് കൊന്നതിനുശേഷം കുഴിച്ചുമൂടി വാഴ നട്ടു; കേരളത്തിലെ ആദ്യത്തെ നരബലി നടന്നത് 1973ൽ

ഇലന്തൂരില്‍ നടന്ന നരബലിയാണ് ഇന്ന് കേരളത്തിലെ പ്രധാന ചർച്ചാവിഷയം. ഓരോ ദിവസവും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഇതുപോലൊരു സംഭവം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. നിരപരാധികളായ രണ്ടു ജീവനുകളാണ് ഈ നരബലിയില്‍ പൊലിഞ്ഞത്. മാത്രവുമല്ല കൂടുതല്‍ പേരെ നരബലിയ്ക്ക് ഇരയാക്കിയിട്ടുണ്ടോ എന്ന സംശയത്തിലുമാണ് പോലീസ്. ചര്‍ച്ചകളും അന്വേഷണവും പുരോഗമിക്കുന്നതിനിടെ കേരളത്തിൽ ആദ്യമായി നടന്ന നരബലി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. കൃത്യമായി പറഞ്ഞാല്‍ 49 വര്ഷം മുന്പാണ് കേരളത്തിലെ ആദ്യത്തെ നരബലി നടന്നതെന്നാണ് രേഖകളില്‍ പറയുന്നത്.

FIREST HUMAN SACRIFICE 1
ആറു വയസ്സുകാരനെ കളരിത്തറയിൽ വച്ച് കഴുത്തറത്ത് കൊന്നതിനുശേഷം കുഴിച്ചുമൂടി വാഴ നട്ടു; കേരളത്തിലെ ആദ്യത്തെ നരബലി നടന്നത് 1973ൽ 1

1973ല്‍ കൊല്ലം ജില്ലയിലെ കുണ്ടറ മുളവനയിലാണ് കേരളത്തിൽ ആദ്യമായി നരബലി നടന്നത്. ഇതിലെ പ്രതി അഴകേശനെ വര്‍ഷങ്ങള്‍ക്ക് ശേഷം തൂക്കിക്കൊല്ലുകയും ചെയ്തു. ആറു വയസ്സുകാരനായ ദേവദാസിനാണ് അന്ന് കൊല ചെയ്യപ്പെട്ടത്. ദേവദാസിന്‍റെ അമ്മയുടെ സഹോദരന്‍ കൂടിയായ അഴകേശന്‍ ആണ് വീട്ടിലെ കളരിത്തറയിൽ വച്ച് ദേവദാസനെ നരബലിക്ക് ഇരയാക്കിയത്.  ദേവി പ്രീതിക്ക് വേണ്ടിയാണ് കൊല നടത്തിയത് എന്നാണ് അഴകേശന്‍ പറഞ്ഞത്.

FIREST HUMAN SACRIFICE 2
ആറു വയസ്സുകാരനെ കളരിത്തറയിൽ വച്ച് കഴുത്തറത്ത് കൊന്നതിനുശേഷം കുഴിച്ചുമൂടി വാഴ നട്ടു; കേരളത്തിലെ ആദ്യത്തെ നരബലി നടന്നത് 1973ൽ 2

പട്ടാപ്പകൽ ആറു വയസ്സുകാരൻ ദേവദാസിനെ വീട്ടിലെ കളറിത്തറയിൽ വച്ച് കഴുത്തറുത്ത് കൊന്നതിനു ശേഷം മൃതദേഹം കുഴിച്ചു മൂടി അതിനു മുകളിൽ ഒരു വാഴ നടുകയായിരുന്നു. പിന്നീട് നാട് വിട്ടുപോയ അഴകേശന്‍ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതിനു ശേഷം ആണ് നാട്ടിൽ തിരികെ വന്നത്. അപ്പോഴേക്കും ഈ സ്ഥലവും മറ്റും നാട്ടുകാർ തല്ലി തകർത്തിരുന്നു. അഴകേശനെ ഏഴുവർഷം മുൻപാണ് തൂക്കിലേറ്റിയത്.


Leave a Reply

Your email address will not be published. Required fields are marked *

Back to top button