മലപ്പുറത്തെ സ്കൂളിൽ മോഷ്ടിക്കാൻ കയറിയ കള്ളന് വേണ്ടിയിരുന്നത് പണമായിരുന്നില്ല; ഇതിനായി മുറി മുഴുവൻ പരതിയെങ്കിലും നിരാശയായിരുന്നു ഫലം; കള്ളനെ സ്കൂളിൽ എത്തിച്ച മോഷണ വസ്തു എന്താണെന്നല്ലേ; അതാണ് ബഹു രസം

കഴിഞ്ഞ ദിവസമാണ് മലപ്പുറത്തെ അരീക്കാട് എ എം യു പി സ്കൂളിൽ കള്ളൻ കയറുന്നത്. പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ മോഷ്ടിക്കാൻ ആയിരുന്നില്ല കള്ളൻ ഈ സ്കൂളിൽ കയറിയത്. പക്ഷേ കള്ളൻ തിരഞ്ഞ സാധനം അവിടെ നിന്നും കിട്ടാതെ വന്നതോടെ വെറും കയ്യോടെ മടങ്ങുക ആയിരുന്നു. കള്ളന് വേണ്ടിയിരുന്നത് ഖത്തർ ലോകകപ്പിൽ ഉപയോഗിക്കുന്ന അൽ രിഹാ പന്ത് ആയിരുന്നു സ്കൂളില്‍ ഉണ്ടായിരുന്നത്. സ്കൂളിൽ പ്രോപ്പർട്ടികൾ സൂക്ഷിച്ചിരുന്ന  അലമാരകളിൽ ഒന്നിൽ ആയിരുന്നു ഈ പന്ത് ഉണ്ടായിരുന്നത്.

school thief 1
മലപ്പുറത്തെ സ്കൂളിൽ മോഷ്ടിക്കാൻ കയറിയ കള്ളന് വേണ്ടിയിരുന്നത് പണമായിരുന്നില്ല; ഇതിനായി മുറി മുഴുവൻ പരതിയെങ്കിലും നിരാശയായിരുന്നു ഫലം; കള്ളനെ സ്കൂളിൽ എത്തിച്ച മോഷണ വസ്തു എന്താണെന്നല്ലേ; അതാണ് ബഹു രസം 1

മോഷ്ടിക്കുന്നതിന് മുൻപ് സ്കൂളിന്റെ മതിലിൽ ഇന്ന് ഇവിടെ കള്ളൻ കയറും എന്ന് എഴുതിവച്ചിരുന്നു. എന്നാൽ കള്ളൻ മോഷണത്തിന് കയറി ഇവിടെ നിന്നും പോയതിനു ശേഷം ആണ് ആളുകാർ ഇത് കണ്ടത്. സ്കൂളിൽ 9 അലമാരകൾ ഉണ്ടായിരുന്നു. ഇവയിൽ 8 എണ്ണത്തിന്റെയും താക്കോൽ ഡ്രോയറിൽ ആരുന്നു സൂക്ഷിച്ചിരുന്നത്. എന്നാല്‍ ബോള് സൂക്ഷിച്ചിരുന്ന അലമാരയുടെ താക്കോല്‍ മാത്രം കള്ളന് ലഭിച്ചിരുന്നില്ല.  

സ്കൂൾ മാനേജരായ അബ്ദുൽ റൈസ് ഖത്തറിൽ നിന്ന് കൊണ്ടുവന്ന പന്ത് സൂക്ഷിച്ചിരുന്നത് പ്രധാന അധ്യാപികയായ സുധാകുമാരിയുടെ അലമാരയില്‍ ആയിരുന്നു. ഈ അലമാരിയുടെ താക്കോൽ എത്ര തപ്പിയിട്ടും കള്ളന് കിട്ടിയില്ല. ഒടുവിൽ മറ്റു മാർഗ്ഗമില്ലാതെ വെറും കയ്യോടെ കള്ളനു മടങ്ങേണ്ടി വന്നു.

 സ്കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ കള്ളൻ വലയിലാകുമെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button