നരബലി നടക്കുന്നതായി സംശയം; മൂന്നു ദിവസമായി അടച്ചിട്ട വീട് തകർത്തു; ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു
ചെന്നൈയിലെ ഒരു വീട്ടിൽ നരബലി നടക്കുന്നു എന്ന സംശയത്തെ തുടർന്ന് വീട് തകർത്ത് അകത്തു കടന്ന് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്ന് ദിവസമായി ഈ വീട് അകത്തു നിന്നും അടച്ചിട്ട നിലയിലായിരുന്നു. നാട്ടുകാരും പോലീസും എത്തി തുറക്കാൻ പറഞ്ഞിട്ടും അകത്തുള്ളവർ അതിനു തയ്യാറായില്ല. പൂജ നടക്കുകയാണെന്നും തടസ്സപ്പെടുത്തിയാൽ സ്വയം ബലി നൽകുമെന്നും ഇവർ ഭീഷണി മുഴക്കി. തുടർന്ന് പോലീസും തഹസിൽദാറും സംഭവസ്ഥലത്ത് എത്തി, തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തുറക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്നു ജെ സി ബി ഉപയോഗിച്ച് വീട് പൊളിച്ചാണ് ഇവരെ പുറത്ത് എത്തിച്ചത്. വീടിനുള്ളിൽ കയറിയ തഹസിൽദാറിനെയും പോലീസിനെയും പൂജയ്ക്ക് നേതൃത്വം നൽകിയ വ്യക്തി ശാരീരികമായി ഉപദ്രവിക്കാൻ ശ്രമം നടത്തി.
വീടിനുള്ളിൽ കുടുംബാംഗങ്ങൾ മുറിവേറ്റ് ചോര ഒലുപ്പിച്ച് നിൽക്കുകയായിരുന്നു. അതേസമയം ഈ വീടിനുള്ളിൽ മൃഗബലി നടന്നതിന്റെ തെളിവുകൾ പോലീസിനെ ലഭിച്ചു. കുടുംബാംഗങ്ങളെ എല്ലാവരെയും വിവിധ വകുപ്പുകൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കേരളത്തിൽ നരബലി നടന്നതിന്റെ ആശങ്കയിലായിരുന്നു അവിടെയുള്ള പ്രദേശവാസികൾ. അതുകൊണ്ടുതന്നെ മൂന്നു ദിവസമായി അടച്ചിട്ട വീട്ടിൽ എന്താണ് സംഭവിക്കുന്നത് എന്ന കാര്യത്തിൽ നാട്ടുകാർക്ക് വല്ലാത്ത ഭയം ഉണ്ടായിരുന്നു. പലപ്പോഴും വീട്ടിനുള്ളിൽ നിന്ന് ഉച്ചത്തിൽ നിലവിളിക്കുന്നതിന്റെയും മറ്റും ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. ഇതോടെയാണ് സംഭവം പോലീസിനെ അറിയിക്കുന്നത്.
കേരളത്തിൽ നരബലി നടന്നതിന്റെ ആശങ്കയിലായിരുന്നു അവിടെയുള്ള പ്രദേശവാസികൾ. അതുകൊണ്ടുതന്നെ മൂന്നുദിവസമായി അടച്ചിട്ട വീട്ടിൽ എന്താണ് സംഭവിക്കുന്നത് എന്ന കാര്യത്തിൽ നാട്ടുകാർക്ക് ഭയം ഉണ്ടായിരുന്നു. പലപ്പോഴും വീട്ടിനുള്ളിൽ നിന്ന് ഉച്ചത്തിൽ നിലവിളിക്കുന്നതിന്റെയും മറ്റും ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു.