ആദ്യത്തെ ശസ്ത്രക്രിയ നടന്നത് 31000 വർഷം മുൻപ്; തെളിവുകൾ പുറത്ത്
ആദ്യത്തെ ശസ്ത്രക്രിയ നടന്നത് 31000 വർഷം മുമ്പാണ് എന്നതിന് നിർണായകരമായ തെളിവുകള്‍ ഇന്തോനേഷ്യനിൽ നിന്നും കണ്ടെത്തി. ആദിമ കാലത്തെ മനുഷ്യർ ശസ്ത്രക്രിയ നടത്തിയതിന്റെ തെളിവുകൾ കുഴിച്ചെടുത്ത ശവശരീരത്തിന്‍റെ അവശിഷ്ടങ്ങളില്‍ നിന്ന് ഗവേഷകർ കണ്ടെത്തി. നൂറു കൊല്ലം മുൻപ് മാത്രമാണ് മനുഷ്യൻ ശസ്ത്രക്രിയകൾ നടത്തിയത് എന്നതായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാൽ ഇതു റദ്ദ് ചെയ്യുന്നതാണ് പുതിയ കണ്ടെത്തൽ.
39000 വർഷം മുൻപ് മനുഷ്യൻ ശസ്ത്രക്രിയ നടത്തിയതിനും അത് വിജയിച്ചതിനുള്ള തെളിവുകളാണ് ഇപ്പോൾ ഇന്തോനേഷ്യയിലെ പ്രാചീന ഗുഹകളിൽ നിന്നും ലഭിച്ച മനുഷ്യ ശരീര അവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തിയത്.
20 വയസ്സോളം പ്രായമുള്ള വ്യക്തിയുടെ ഇടതു കാലിൽ അപകടം പറ്റുകയും പിന്നീട് അത് ശസ്ത്രക്രിയയിലൂടെ മുറിച്ചു മാറ്റിയതിനുള്ള തെളിവ് ലഭിച്ചതായി ഗവേഷകർ സ്ഥിരീകരിച്ചു. മാത്രമല്ല ഇതിന് ശേഷവും ഈ വ്യക്തി പത്തു വർഷത്തോളം ആരോഗ്യവാനായി ജീവിച്ചതായും ഫോറൻസിക് വിദഗ്ധർ പറയുന്നു. അതേസമയം ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച് ആയുധങ്ങളും നൽകിയ മരുന്നുകളും എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കല്ലുകൾ കൊണ്ട് നിർമ്മിച്ച ഉപകരണങ്ങൾ ഉപയോഗിച്ചാവും ശാസ്ത്രക്രീയ നടത്തിയത് എന്നാണ് അനുമാനം.
മനുഷ്യ ശരീരത്തിലെ ഞരമ്പുകളെ കുറിച്ചും ഘടനയെ കുറിച്ചും വ്യക്തമായി അറിവുള്ള ആളായിരിക്കാം ഈ സര്‍ജറി നടത്തിയിട്ടുണ്ടാവുക. ഈ മുറിവ് ഇടയ്ക്കിടെ വൃത്തിയാക്കിയത് കൊണ്ടാണ് അണുബാധ ഉണ്ടാകാതിരുന്നത്. പരിക്ക് പറ്റിയാൽ ഉണ്ടാകാവുന്ന രക്തപ്രവാഹം എങ്ങനെ തടയാം ശസ്ത്രക്രിയയ്ക്ക് ആധുനിക കാലഘട്ടങ്ങളിൽ ഉപയോഗിക്കുന്ന അനസ്തേഷ്യക്കു സമാനമായ എന്താണ് ഉപയോഗിച്ചിട്ടുണ്ടാവുക എന്നതിനെക്കുറിച്ചും പഠനം നടക്കുന്നുണ്ട്.
ശസ്ത്രക്രിയ നടത്തുന്നതിനുള്ള പരിമിതി മൂലം അക്കാലത്ത് നിരവധിപേർ മരിച്ചു പോയിട്ടുണ്ട് എന്നായിരുന്നു വൈദ്യ ലോകത്തിന്റെ ഇതുവരെയുള്ള നിഗമനം. ഇതാണ് ഇപ്പോൾ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്.