മൊബൈലിൽ കുട്ടികൾ എന്ത് ചെയ്യുന്നു; എപ്പോഴാണ് സ്കൂളില്‍ എത്തിയത് ?  എപ്പോഴാണ് സ്കൂൾ വിട്ടത് ? ഇനിയെല്ലാം രക്ഷിതാക്കൾക്ക് വീട്ടിലിരുന്ന് തന്നെ അറിയാം; ഏറ്റവും പുതിയ അപ്ഡേഷനുമായി ഗൂഗിൾ

കുട്ടികളുടെ സുരക്ഷ ഉറപ്പിക്കുന്നതിന് രക്ഷിതാക്കളെ സഹായിക്കാൻ വേണ്ടി കഴിയുന്ന ഏറ്റവും പുതിയ അപ്ഡേറ്റ് ഗൂഗിൾ പുറത്തിറക്കി. ഇതുവഴി കുട്ടികളെ രക്ഷിതാക്കൾക്ക് ട്രാക്ക് ചെയ്യുവാനും അവരുടെ സുരക്ഷ ഉറപ്പാക്കുവാനും കഴിയും. ഫാമിലി ലിങ്ക് ആപ്പിലാണ് ഗൂഗിൾ ഇതിനുള്ള അപ്ഡേഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്

parent link app 1
മൊബൈലിൽ കുട്ടികൾ എന്ത് ചെയ്യുന്നു; എപ്പോഴാണ് സ്കൂളില്‍ എത്തിയത് ?  എപ്പോഴാണ് സ്കൂൾ വിട്ടത് ? ഇനിയെല്ലാം രക്ഷിതാക്കൾക്ക് വീട്ടിലിരുന്ന് തന്നെ അറിയാം; ഏറ്റവും പുതിയ അപ്ഡേഷനുമായി ഗൂഗിൾ 1

 ഇത് ഉപയോഗിച്ച് കുട്ടികൾ എവിടെയുണ്ടെന്ന് കൃത്യമായി ട്രാക്ക് ചെയ്തു ലൊക്കേഷൻ കണ്ടു പിടിക്കാൻ കഴിയും. കൂടാതെ കുട്ടികൾ സ്കൂളിൽ കളിക്കുന്ന സ്ഥലം,  അവർ സ്ഥിരമായി പോകുന്ന ഇടങ്ങൾ, എപ്പോൾ അവർ സ്കൂളിൽ എത്തി, എപ്പോൾ സ്കൂളിൽ നിന്നും ഇറങ്ങി, എന്ന് തുടങ്ങി എല്ലാ വിവരങ്ങളും രക്ഷിതാക്കൾക്ക് ഇത് മുഖന്‍ ലഭിക്കും.

parent link app 2
മൊബൈലിൽ കുട്ടികൾ എന്ത് ചെയ്യുന്നു; എപ്പോഴാണ് സ്കൂളില്‍ എത്തിയത് ?  എപ്പോഴാണ് സ്കൂൾ വിട്ടത് ? ഇനിയെല്ലാം രക്ഷിതാക്കൾക്ക് വീട്ടിലിരുന്ന് തന്നെ അറിയാം; ഏറ്റവും പുതിയ അപ്ഡേഷനുമായി ഗൂഗിൾ 2

 ഇതിൽ തന്നെ കുട്ടികളുടെ മൊബൈൽ ഉപയോഗം കണ്ടെത്താനുള്ള ഹൈലൈറ്റ് ടാബും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി കുട്ടികൾ എത്ര സമയം മൊബൈൽ ഫോൺ ഉപയോഗിച്ചു എന്ന് വളരെ കൃത്യമായി അറിയാൻ കഴിയും . കുട്ടികള്‍ മൊബൈലില്‍ എന്തൊക്കെ കാണുന്നു എന്നത് നിയന്ത്രിക്കാനും ഈ പുതിയ ടാബിലൂടെ കഴിയും . കുട്ടികൾ ഇൻസ്റ്റാൾ ചെയ്ത ആപ്പുകളുടെ എല്ലാ വിവരങ്ങളും മാതാപിതാക്കൾക്ക് ലഭിക്കുകയും ചെയ്യും.

കുട്ടികൾ മൊബൈലിൽ എത്ര സമയം ചെലവഴിക്കുന്നു എന്നത് സ്ക്രീൻ ടൈം ഉൾപ്പെടെ രക്ഷിതാക്കൾക്ക് പിന്നീട് നോക്കി മനസ്സിലാക്കാനും കഴിയും. ഓൺലൈനിൽ കുട്ടികൾ സെർച്ച് ചെയ്യുന്ന വിവരങ്ങളും രക്ഷകർത്താക്കൾക്ക് ലഭിക്കും. കുട്ടികളുടെ സുരക്ഷയെ കരുതിയാണ് ഈ പുതിയ ടാബുകള്‍ ഉലപ്പെടുത്തിയിരിക്കുന്നതെന്ന് ഗൂഗിള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button