അവരുടെ കരച്ചിൽ കാതിൽ മുഴങ്ങുന്നു; കാരണമെന്തായാലും മാനസിക വെല്ലുവിളിയുമായി ഈ ഭൂമിയിൽ പിറക്കാൻ വിധിക്കപ്പെട്ട ഒരു ഭിന്നശേഷിക്കാരന്‍റെ മരണം കൂടി നടന്നിരിക്കുന്നു; പ്രതികരിച്ച് ഗോപിനാഥ് മുതുകാട്

തൃശ്ശൂർ കേച്ചേരിയിൽ ഭിന്നശേഷിക്കാരൻ ആയ മകനെ പിതാവ് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രശസ്ത മജീഷ്യനും സാമൂഹിക പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറുപ്പ് ഏറെ ശ്രദ്ധേയമായി. തീ കൊളുത്തി കൊലചെയ്യപ്പെട്ട ഫഹദിന്റെ കുടുംബത്തെ സന്ദർശിച്ചതിനു ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

thrissur 1024x538 1
അവരുടെ കരച്ചിൽ കാതിൽ മുഴങ്ങുന്നു; കാരണമെന്തായാലും മാനസിക വെല്ലുവിളിയുമായി ഈ ഭൂമിയിൽ പിറക്കാൻ വിധിക്കപ്പെട്ട ഒരു ഭിന്നശേഷിക്കാരന്‍റെ മരണം കൂടി നടന്നിരിക്കുന്നു; പ്രതികരിച്ച് ഗോപിനാഥ് മുതുകാട് 1

കരൾ കലങ്ങുന്ന വേദനയോടെയാണ് താൻ തൃശ്ശൂർ കേച്ചേരിയിലുള്ള വീട്ടിൽ നിന്നും പടി ഇറങ്ങിയതെന്ന് ഗോപിനാഥ് മുതുകാട് പറയുന്നു. മാനസിക വെല്ലുവിളി നേരിടുന്ന 28 വയസ്സുള്ള ഫഹദിനെ സ്വന്തം പിതാവ് തീ കൊളുത്തി കൊലപ്പെടുത്തി എന്ന വാർത്ത കേട്ടാണ് താൻ ആ വീട്ടിലേക്ക് എത്തിയത്.

ff6a65bd6e51357c14c02c0659147f805a36f701c61b16b9a08cfcf0f1e0e6e8
അവരുടെ കരച്ചിൽ കാതിൽ മുഴങ്ങുന്നു; കാരണമെന്തായാലും മാനസിക വെല്ലുവിളിയുമായി ഈ ഭൂമിയിൽ പിറക്കാൻ വിധിക്കപ്പെട്ട ഒരു ഭിന്നശേഷിക്കാരന്‍റെ മരണം കൂടി നടന്നിരിക്കുന്നു; പ്രതികരിച്ച് ഗോപിനാഥ് മുതുകാട് 2

 ഫഹദിന്റെ ഉമ്മയും കൊച്ചുകുട്ടികളെ ഒക്കത്ത് എടുത്ത രണ്ട് സഹോദരിമാരും ഇരിക്കുന്ന മുറിയിലേക്ക് ചെന്നപ്പോൾ കണ്ട ദൃശ്യം താങ്ങാൻ ആവുന്നതായിരുന്നില്ല. ഭിന്നശേഷിയുള്ള കൊച്ചുമകനെ പോകുന്നിടത്ത് എല്ലാം കൈപിടിച്ചു കൊണ്ടുപോകാറുള്ള അവരുടെ കരച്ചിൽ ഇപ്പോഴും തന്റെ കാതിൽ മുഴങ്ങുകയാണെന്ന് ഗോപിനാഥ് മുതുകാട് പറയുന്നു.

ഈ കൊലപാതകത്തിന് പിന്നിലുള്ള കാരണത്തെക്കുറിച്ച് പലരും പലതും പറയുന്നുണ്ട്. പക്ഷേ എന്ത് കാരണത്തിന്റെ പേരിലാണെങ്കിലും ഫഹദിന്റെതല്ലാത്ത ഒരു കുറ്റത്തിന്റെ പേരിൽ മാനസിക വെല്ലുവിളിയുമായി ഈ ഭൂമിയിൽ ജനിച്ച ഒരു ഭിന്നശേഷിക്കാരന്റെ  മരണം കൂടി നടന്നു.

 ഇനിയും ഇത്തരത്തിലുള്ള ഒരു മരണം നമ്മുടെ സമൂഹത്തിൽ സംഭവിക്കാതിരിക്കാൻ, ആ ഉമ്മയുടെയും സഹോദരികളുടെയും രോദനം നമ്മുടെ ഹൃദയത്തിൽ ആഞ്ഞു തറയ്ക്കട്ടെ എന്നും മുതുകാട് പറയുന്നു. നമ്മുടെ അയൽവക്കത്ത് ഭിന്നശേഷിക്കാരായ കുട്ടികളുണ്ടെങ്കിൽ ആ കുട്ടിയും വീട്ടുകാരും എങ്ങനെയാണ് കഴിയേണ്ടത് എന്ന് നമ്മളും അറിയണം. അത് നമ്മുടെ കൂടി ഉത്തരവാദിത്വമാണ്. ഇത് ഒരിക്കലും ആരുടേയും ഔദാര്യം അല്ല, നമ്മുടെ കടമയാണെന്നും മുതുകാട് കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button