ശത്രു ദോഷം മാറാന്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടുകാർ വിവിധ ലോഡ്ജുകളിൽ കൊണ്ടുപോയി നഗ്നപൂജ നടത്തി; നാട്ടില്‍ അന്ധവിശ്വസം പെരുകുന്നു; പരാതിയുമായി യുവതി
ഭർത്താവും വീട്ടുകാരും ചേര്‍ന്ന് നിർബന്ധിച്ചു നഗ്നപൂജ നടത്തി എന്ന ആറ്റിങ്ങൽ സ്വദേശിയുടെ പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ശത്രു ദോഷം ഉള്ളതിനാൽ മന്ത്രവാദത്തിലൂടെ ബാധയെ ഒഴിപ്പിക്കണം എന്ന് ഭർത്താവും അദ്ദേഹത്തിന്റെ അമ്മയും നിരന്തരം ആവശ്യപ്പെട്ടിരുന്നതായി യുവതി പറയുന്നു.
2016 ഡിസംബറിൽ ആയിരുന്നു യുവതിയുടെയും ചടയമംഗലം നെട്ടയത്തറ സ്വദേശിയായ ശാലു സത്യബാബുവിന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ ആദ്യ നാളുകള്‍ മുതല്‍ തന്നെ ഭർത്താവിന്റെ വീട്ടിൽ നിരവധി അപരിചിതർ വന്നു പോകുന്നത് താൻ ചോദ്യം ചെയ്തിരുന്നതായി യുവതി പറയുന്നു. പലപ്പോഴും തന്നെ ഭർത്താവും കുടുംബവും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതായും തന്റെ ശരീരത്തില്‍ ഉള്ള ബാധ ഒഴിപ്പിക്കണം എന്ന ആവശ്യവുമായി ബീമാപള്ളി , ഏർവാടി , കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ പൂജ നടത്താന്‍ കൊണ്ടുപോയതായും യുവതി പോലെസിന് നല്കിയ പരാതിയില്‍ പറഞ്ഞു. ലോഡ്ജ് മുറികൾ വച്ച് നടത്തിയ പൂജകളിൽ മന്ത്രവാദിയായ നിലമേൽ സ്വദേശി അബ്ദുൾ ജബ്ബാറും ഇയാളുടെ സഹായി സിദ്ധിക്കും ഭർത്താവിന്റെ സഹോദരിയും ഉണ്ടായിരുന്നതായും യുവതി പോലീസിന് സംര്‍പ്പിച്ച പരാതിയിൽ വിശദമാക്കിയിട്ടുണ്ട്. പലപ്പോഴും തന്നെ നഗ്ന പൂജയ്ക്ക് ഇരയാക്കിയതായും ഇത് എതിർത്തപ്പോൾ ദേഹോപദ്രവം ഏൽപ്പിച്ചിക്കുകയും ചെയ്തു.
ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച പോലീസ് ഭർത്താവിന്റെ അമ്മ ഷൈലയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. എന്നാൽ പ്രധാന പ്രതി ആയ ഭർത്താവും മന്ത്രവാദിയും ഉൾപ്പെടെയുള്ള പ്രതികൾ ഇപ്പോഴും ഒലിവില്‍ തന്നെ തുടരുകയാണ് . ഇവരെ അധികം വൈകാതെ തന്നെ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.