അർജുനന് ജിഹാദിന്റെ പാഠങ്ങൾ പഠിപ്പിച്ചത് ഭഗവാൻ ശ്രീകൃഷ്ണൻ; മുൻ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടിലിന്റെ പരാമർശം വിവാദത്തിൽ

 മുൻ ആഭ്യന്തര മന്ത്രി ആയിരുന്ന ശിവരാജ് പാർട്ടിലിന്റെ പരാമർശം വൻ വിവാദത്തിൽ. ഇദ്ദേഹം ഹിന്ദു വിശ്വാസത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്ഥാവന നടത്തി എന്ന് ആരോപിച്ച് ഇദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത് ഹിന്ദു സേനയാണ്.  ശിവരാജ്  പാട്ടിലിന്റെ ഗീത – ഖുർആൻ  പരാമർശത്തിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട്  ഹിന്ദു സേന രംഗത്ത് വന്നു.

sri krishnan issue 1
അർജുനന് ജിഹാദിന്റെ പാഠങ്ങൾ പഠിപ്പിച്ചത് ഭഗവാൻ ശ്രീകൃഷ്ണൻ; മുൻ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടിലിന്റെ പരാമർശം വിവാദത്തിൽ 1

മഹാഭാരത യുദ്ധത്തിൽ അര്‍ജുനന്  ജിഹാദിന്റെ പാഠങ്ങൾ പഠിപ്പിച്ചു കൊടുത്തത് ഭഗവാൻ ശ്രീകൃഷ്ണനാണ് എന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ ശിവരാജ് പാട്ടിൽ നടത്തിയ പ്രസ്താവന. ഇതാണ് വിവാദം ക്ഷണിച്ചു വരുത്തിയത്. പാട്ടിൽ ഖുർആനെ ഭഗവത് ഭഗവത് ഗീതയുമായി താരതമ്യപ്പെടുത്തി എന്നും ഇത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തി എന്നും ഹിന്ദു സേന അഭിപ്രായപ്പെട്ടു. ഇദ്ദേഹത്തിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യമാണ് ഹിന്ദു സേന മുന്നോട്ടു വന്നിരിക്കുന്നത്.

മഹാഭാരത യുദ്ധത്തില്‍ ഭഗവാൻ ശ്രീകൃഷ്ണൻ അർജുനനെ ജിഹാദ് പഠിപ്പിച്ചു എന്ന പരാമർശം ഹിന്ദു മതത്തെ മൊത്തത്തിൽ അപകീർത്തിപ്പെടുത്തുന്നതിന് കാരണമായി. ഇത് ബോധപൂർവ്വം ചെയ്തതാണ്. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന് കാണിച്ചു ഹിന്ദു സേന ദില്ലി പോലീസ് കമ്മീഷണർക്ക് കത്തയക്കുക ആയിരുന്നു. ബോധപൂർവ്വമായി മതവികാരം വ്രണപ്പെടുത്തിയതിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ,  153 , 153  a  , 1535 a , 298 എന്നീ വകുപ്പുകൾ അനുസരിച്ച് കേസെടുക്കണം എന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മുൻ മന്ത്രിയുടെ ഈ പ്രസ്താവന സമൂഹ മാധ്യമത്തിൽ അടക്കം വലിയ ചർച്ചയായി മാറി. വലിയ വിമർശനമാണ് ഇദ്ദേഹത്തിനെതിരെ ഉയർന്നു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button