12 കാരിയുടെ ജീവൻ രക്ഷിച്ചത് ആപ്പിൾ വാച്ച്; സംഭവം എങ്ങനെ
ആപ്പിൾ വാച്ചന് നിരവധി മേന്മകളും ഗുണങ്ങളും ഉണ്ട് എന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും പലരും അതിനെ പരസ്യമായി മാത്രമാണ് കാണാനുള്ളത് . എന്നാല്‍ 12 വയസ്സുകാരിയുടെ ജീവൻ ആപ്പിൾ വാച്ച് മൂലം രക്ഷിക്കാനായി എന്ന വാർത്തയാണ് പുറത്തു വന്നതോടെ കമ്പനിയുടെ അവകാശവാദങ്ങള്‍ വെറുതെ അല്ലന്നു തെളിയുന്നു . ക്യാൻസർ ബാധിതയായ 12 വയസ്സുകാരിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് ആപ്പിൾ വാച്ച് തക്ക സമയത്ത് മുന്നറിയിപ്പ് നൽകിയതു കൊണ്ടാണ്.
ഫോൺ ചെയ്യാനും അടിയന്തരഘട്ടത്തിൽ ഉപഭോക്താവിനെ ബന്ധപ്പെടാനും കഴിയാതെ വരുന്ന സമയം വൈദ്യ സഹായം നൽകുന്നതിന് ആപ്പിൾ വാച്ച് ഏറെ മികച്ചതാണ്. ഇ സി ജി , ഹൃദയമിടിപ്പ് എന്നിവയിലെ വ്യതിയാനങ്ങൾ കൃത്യമായി നിരീക്ഷിച്ച് ഉപഭോക്താവിന്റെ ആരോഗ്യകരമായ അവശതകൾ മുൻകൂട്ടി കണ്ടെത്താൻ ആപ്പിൾ വച്ച് സഹായിക്കാറുണ്ട്. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് അനുസരിച്ച് 12 വയസ്സുള്ള ഈമാനി എന്ന കുട്ടി ഉപയോഗിച്ചിരുന്ന ആപ്പിൾ വാച്ച് അവളുടെ അമ്മയ്ക് മകളുടെ ഉയർന്ന ഹൃദയമിടിപ്പിനെ കുറിച്ച് അലർട്ട് നല്കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ മകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു എന്നും അമ്മ അവകാശപ്പെടുന്നു. തക്ക സമയത്ത് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.
ഈ കുട്ടിയുടെ ശരീരത്തിൽ നിന്നും നേരത്തെ തന്നെ ട്യൂമർ നീക്കം ചെയ്തിട്ടുണ്ടെങ്കിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ട്യൂമർ വ്യാപിച്ചതായി ഡോക്ടർമാർ കണ്ടെത്തിയിരുന്നു. നേരത്തെയും ഇത്തരത്തിൽ ആപ്പിൾ വാച്ച് ഉപഭോക്താക്കളുടെ ജീവൻ രക്ഷിച്ചതായി വാർത്ത പുറത്തുവന്നിട്ടുണ്ട്. ഒരു 55 കാരന്റെ ഹൃദയമിടിപ്പിൽ ഉണ്ടായ വേരിയേഷൻ ഉടൻ കണ്ടെത്തുകയും ആശുപത്രിയിൽ അപ്പോയിമെന്‍റ് എടുക്കാന്‍ ആപ്പിള്‍ വാച്ച് സഹായിച്ചതായും വാർത്ത പുറത്തുവന്നിട്ടുണ്ട്.