മുങ്ങിത്താഴുന്ന സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ച യുവാവിനു ദാരുണമായ അന്ത്യം
കുളിക്കാൻ ഇറങ്ങിയ സുഹൃത്ത് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ പുഴയിലേക്ക് എടുത്തു ചാടിയ യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി. സുഹൃത്തിന്റെ മൃതദേഹത്തിനുള്ള തിരച്ചില്‍ തുടരുകയാണ്. സുഹൃത്തായ ശ്യാമിനെ വെള്ളത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിപിന്റെ ജീവൻ നഷ്ടപ്പെട്ടത്. ഇരുവരും പുഴയിൽ മുങ്ങിത്താഴുന്നത് കണ്ട് നിസ്സഹായരായി നോക്കി നിൽക്കേണ്ടിവന്ന നാട്ടുകാർക്ക് അത് തീരാ നൊമ്പരമായി.
തുടർന്ന് രക്ഷാ സംഘത്തെ നാട്ടുകാർ വിവരമറിയിച്ചു. മുങ്ങല്‍ വിടഗ്തര് നെയ്യാറ്റിൻകര ആറിന്റെ ആഴങ്ങളിൽ മുങ്ങി തിരച്ചില്‍ നടത്തി. ചെളിയിൽ പുതഞ്ഞു പോയ ശ്യാമിന്റെ മൃതദേഹം ഏറെ നേരത്തെ തിരച്ചിളോടുവില് പുറത്തെടുക്കുകയായിരുന്നു.
വിപിൻ വർഷോപ്പ് നടത്തി വരികയായിരുന്നു. ശ്യാം ഓട്ടോറിക്ഷയുമായി വിപിന്റെ വര്‍ക്ക് ഷോപ്പില്‍ പതിവായി എത്താറുണ്ടായിരുന്നു. ഇങ്ങനെയാണ് ഇരുവരും പരിചയപ്പെടുന്നതും സുഹൃത്തുക്കളകുന്നതും.
കഴിഞ്ഞ ഞായറാഴ്ചയാണ് വിപിനും മകൻ പ്രണവും കൂടി പാതിരിശ്ശേരി കടവിൽ കുളിക്കാൻ എത്തുന്നത്. വിപിന്‍ കടവിൽ തുണി കഴുകുന്നതിനിടെയാണ് ശ്യാം കുളിക്കാനായി പുഴയിലെത്തിയത്. എന്നാൽ പുഴയിൽ നീന്തി കുളിക്കുന്നതിനിടെ ശ്യാം വെള്ളത്തിൽ മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപ്പെട്ട വിപിൻ നെയ്യാറിനെ അടുത്തറിയാം എന്ന ധൈര്യത്തിൽ ശ്യാമിനെ രക്ഷിക്കാനായി പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. ശ്യാമിനെ കൈപ്പിടിയില്‍ ഒതുക്കാൻ വിപിന്‍ കഴിഞ്ഞെങ്കിലും പെട്ടെന്നുണ്ടായ അടി ഒഴുക്കിൽ ഇരുവരും പെട്ടന്ന് മുങ്ങിത്താഴുക ആയിരുന്നു.
നാട്ടുകാർ വിവരമറിയിച്ചത് തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ രക്ഷാപ്രവർത്തകർ ചെളിയിൽ പുതഞ്ഞ വിപിന്റെ ശരീരം ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ പുറത്തെടുത്തു. എന്നാൽ ശ്യാമിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല . രാത്രി ഏറെ നേരം തിരച്ചില്‍ നടത്തിയതിന് ശേഷം രക്ഷാപ്രവര്‍ത്തകര്‍ പിന്‍വാങ്ങുക ആയിരുന്നു.