പോലീസ് ഹെൽപ് ലൈനിൽ വിളിച്ച് അശ്ലീല തമാശകള്‍ പറയുന്നത് പതിവാക്കിയ 25 കാരി ഒടുവിൽ പെട്ടു
പോലീസിന്റെ എമർജൻസി ഹെല്പ് ലൈനിൽ വിളിച്ച് അശ്ലീല തമാശ പറയുന്നതും, ചെയ്ത് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത യുവതി ഒടുവിൽ കുടുങ്ങി. പോലീസ് എമർജൻസി നമ്പരായ 112 ലേക്ക് നിരന്തരം പോലീസിനെ അധിക്ഷേപിക്കുകയും അശ്ലീല ചുവയുള്ള തമാശകൾ പറയുകയും ചെയ്യുന്നത് പതിവാക്കിയ യുവതി ഒടുവിൽ പോലീസ് വലയിലായി.
ഹരിയാന സ്വദേശിനിയായ സുമൻ എന്ന 25 കാരിയാണ് അടിയന്തിര ആവശ്യങ്ങൾക്കുള്ള ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് വെറുതെ പോലീസുകാരോട് തമാശ പറഞ്ഞിരിക്കുകയും സംഭാഷണം നടത്തുകയും ചെയ്തത്. പലയാവർത്തി ഇവരോട് ഇത് ആവർത്തിക്കരുത് എന്ന് പറഞ്ഞിട്ടും ഇവര്‍ ഇത് വക വയ്ക്കാതിരുന്നതിനാൽ ഇവർക്കെതിരെ ഡ്യൂട്ടിക്ക് തടസ്സം നിന്നു എന്ന് കാണിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ കുറച്ചു നാളുകളായി ഇവര്‍ ഇത് ആവര്‍ത്തിക്കുക ആയിരുന്നു. ഇപ്പോള്‍ ടെലികോം പോലീസ് സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
അടിയന്തര ഘട്ടത്തിൽ സഹായം തേടുന്നതിനു വേണ്ടിയുള്ള നമ്പറാണ് 112. എന്നാൽ ഇതിലേക്ക് ഈ യുവതി അനാവശ്യമായി വിളിച്ച് പോലീസുകാരുടെ വിലപ്പെട്ട സമയം പാഴാക്കുകയാണ് എന്ന് കാണിച്ചാണ് ഇവർക്കെതിരെ ഇപ്പോള്‍ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ ആയ സെക്ഷൻ 186 , 290 , 294 എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജോലിക്കിടെ കൃത്യ നിർവണം തടസ്സപ്പെടുത്തൽ, പൊതുശല്യം , എന്നിങ്ങനെയുള്ള വകുപ്പുകൾ ആണ് ഇവരുടെ മേൽ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം.