ഇന്ത്യ നെതര്‍ലാന്റ്സ് മത്സരത്തിനിടെ നടന്ന പ്രൊപ്പോസൽ സീന്‍; സമൂഹ മാധ്യമത്തിൽ വൈറലായി മാറിയ വീഡിയോയ്ക്ക് പിന്നില്‍
തങ്ങളുടെ പ്രണയിനിയോട് വിവാഹ അഭ്യർത്ഥന നടത്തുന്ന നിരവധി വീഡിയോകൾ ഓരോ ദിവസവും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പുറത്തു വരാറുണ്ട്. ചിലർ ഈ അഭ്യർത്ഥന സ്വീകരിക്കുകയും മറ്റു ചിലർ അത് നിരാകരിക്കുകയും ചെയ്യുന്നതും നമ്മൾ കാണാറുണ്ട്. മിക്ക കായിക മത്സരങ്ങൾ നടക്കുന്നതിനിടയിലും ഇത് ഒരു പതിവ് കാഴ്ചയാണ്. കാണികള്‍ക്കിടയില്‍ ഇരിക്കുന്ന ചിലർ വിവാഹാഭ്യർത്ഥന നടത്തുന്നത് ലൈവ് ക്യാമറകൾ ഒപ്പിയെടുത്ത് ലോകത്തിന് മുന്നില്‍ ങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് അത്തരത്തിലുള്ള ഒരു വിവാഹ അഭ്യർത്ഥനയുടെ വീഡിയോയാണ്.
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയും നെതർലൻസും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഈ സംഭവം അരങ്ങേറിയത്. കാഴ്ചയിൽ ഇന്ത്യക്കാരൻ എന്ന് തോന്നിക്കുക്ക യുവാവ് തന്റെ കാമുകിയോട് എല്ലാവരുടെയും മുന്നിൽ വച്ച് പരസ്യമായി വിവാഹ അഭ്യർത്ഥന നടത്തുന്നതാണ് വീഡിയോയിൽ ഉള്ളത്. ക്യാമറകളും ചുറ്റുമുള്ളവരും ശ്രദ്ധിക്കുന്നു എന്ന് മനസ്സിലായതോടെയാണ് ഇദ്ദേഹം പ്രപ്പോസ്സല് നടത്താൻ തുടങ്ങുന്നത്. തന്റെ കമിതാവിന് മുന്നിൽ മുട്ടുകുത്തി നിന്ന ഇദ്ദേഹം മോതിരം അവർക്ക് നേരെ നീട്ടുന്നു. ഇത് കണ്ടു കണ്ണുനിറഞ്ഞ അവർ പ്രണയ പരവശയായി വിവാഹ അഭ്യർത്ഥന സ്വീകരിക്കുകയും ചെയ്യുന്നു.
തുടർന്ന് യുവാവ് മോതിരം അവരുടെ വിരലില്‍ അണിയിക്കുന്നു. പിന്നീട് ഇരുവരും പ്രണയപൂർവ്വം കെട്ടിപ്പിടിക്കുന്നതും സ്നേഹം പങ്കുവെക്കുന്നതും വീടുകളിൽ കാണാം. സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന മുഴുവൻ കാണികളും ഇവരെ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ട്. കളിക്കളത്തിൽ ഉള്ളവരും ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നുണ്ട്. വളരെ വേഗം തന്നെ ഈ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായി മാറി. ചുരുങ്ങിയ സമയം കൊണ്ട് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പേരാണ് ഈ ദൃശ്യങ്ങൾ കണ്ടത്.