16 ദിവസം കൊണ്ട് 16 സംസ്ഥാനങ്ങൾ കണ്ട് തീർത്ത് സഹോദരങ്ങൾ; ഇത് സ്വപ്ന സാക്ഷാത്ക്കാരം
16 ദിവസം കൊണ്ട് 16 സംസ്ഥാനങ്ങൾ സഞ്ചരിച്ചിരിക്കുകയാണ് ഈ സഹോദരങ്ങൾ. 9700 കിലോമീറ്റർ ആണ് ഇരുവരും കൂടി യാത്ര ചെയ്തത്. ഒടുവില്‍ ഇവർ എത്തിയത് ലഡാക്കിലാണ്.
പീക്കോയിൽ നിന്ന് അനിയനും ചേട്ടനും വാഹനമോടിച്ച് ചെല്ലാവുന്ന ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ഉം ലിംഗ്ല പ്ലാസ്സ വരെയാണ് ഈ സഹോദരങ്ങൾ സ്വന്തം വാഹനത്തിൽ സഞ്ചരിച്ചത്. സ്റ്റേസോയും സ്റ്റേവോയും അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ ഈ യാത്ര പൂർത്തിയാക്കിയത്. ബാസ്ക്കറ്റ്ബോൾ താരമായ സ്റ്റേസോ അനിയൻ സ്റ്റീവോയുടെ ഒപ്പം സെപ്റ്റംബർ നാലിലാണ് യാത്ര തിരിച്ചത്.
ഈ സഹോദരങ്ങൾ ബാംഗ്ലൂരും മുംബൈയും കടന്നു രാജസ്ഥാനിൽ എത്തി അവിടെ നിന്ന് ജോധ്പൂർ കോട്ടയും ജയ്സൽമേറും സന്ദർശിച്ചു. അവിടെ നിന്നുമാണ് ഇരുവരും ലഡാക്കിലേക്ക് യാത്ര തിരിച്ചത്. പിന്നീട് സഞ്ചാരികളുടെ പറുദീസയായ ഉംലിംഗ പ്ലാസ്സയിലാണ് ഇവർ എത്തിയത്. ഒടുവില്‍ വാഹനം ഓടിച്ച് എത്താവുന്ന രണ്ടാമത്തെ ഉയരം കൂടിയ പ്രദേശമായ കർടുംഗ്ല പാസിലും ഇവർ എത്തി.
ഒരു ആഗ്രഹത്തിന്റെ പുറത്ത് തുടങ്ങിയ യാത്രയാണ് ഇതെന്ന് ഈ സഹോദരങ്ങൾ പറയുന്നു. യാത്രകളിൽ ഉടനീളം ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ ഉറങ്ങിയും അല്ലാത്തപ്പോൾ വാഹനത്തിനുള്ളിൽ ചെലവഴിച്ചുമാണ് ഇവർ യാത്ര നടത്തിയത്. ഈ യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചപ്പോൾ ഇവരുടെ കൈവശം 189000 രൂപയും 10 ജോഡി ഡ്രസ്സുകളും ആണ് ഉണ്ടായിരുന്നത്. 80,000 രൂപയോളം രൂപ പെട്രോളിന് മാത്രമായി ചെലവായി. കുളു മണാലി വഴിയാണ് ഇവർ ഡൽഹിയിൽ എത്തിയത്. അവിടെ ലോകമഹാത്ഭുതമായ താജ്മഹൽ കണ്ടാണ് ഇരുവരും മടങ്ങിയത്. സെപ്റ്റംബർ 21നാണ് ഈ സഹോദരങ്ങൾ നാട്ടിൽ തിരിച്ചെത്തിയത്. യാത്രക്കിടയിൽ വാഹനം തകരാറിലായത് ബുദ്ധിമുട്ടിലാക്കി എന്ന് ഇവർ പറയുന്നു. അത് ഒഴിച്ച് നിർത്തിക്കഴിഞ്ഞാൽ ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു തങ്ങളുടെ ഈ യാത്രയെന്ന് ഈ സഹോദരങ്ങൾ പറയുകയുണ്ടായി.