ഷാരോണിന് കുടിക്കാൻ കൊടുത്ത കഷായത്തിൽ കളനാശിനി കലക്കാൻ സഹായിച്ചത് ഗ്രീഷ്മയുടെ അമ്മ സിന്ധു; തെളിവ് നശിപ്പിക്കാൻ സഹായിച്ചത് അമ്മാവൻ; ഇരുവരെയും അറസ്റ്റ് ചെയ്തു; ഗ്രീഷ്മയ്ക്കെതിരെ പുതിയ കേസ്
പാറശ്ശാല ഷാരോണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും സഹോദരൻ നിർമ്മൽ കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു. എവർക്കും കൊലപാതകത്തിൽ നേരിട്ടും അല്ലാതെയും പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഷാരോണിന് നൽകിയ കഷായത്തിൽ കളനാശിനി കലക്കാൻ സഹായിച്ചത് അമ്മ സിന്ധു ആണെന്ന് പോലീസ് കണ്ടെത്തി.
ഷാരോണിന് വിഷം നൽകിയതുമായി ബന്ധപ്പെട്ടു തനിക്കല്ലാതെ രണ്ടാമത് ഒരാൾക്കും പങ്കില്ല എന്നായിരുന്നു ഗ്രീഷ്മ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ ഗ്രീഷ്മയുടെയും അമ്മയുടെയും അമ്മാവന്റെയും മൊഴിയിലുള്ള വൈരുദ്ധ്യം മനസ്സിലാക്കി നടത്തിയ ചോദ്യം ചെയ്യില്ലാണ് ഇവര് ഇരുവർക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.
ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുന്നതിന് തൊട്ടുമുൻപ് അമ്മയും അമ്മാവനും വീട്ടിൽനിന്ന് പുറത്തു പോയിരുന്നു. ഇവരുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ അധികം ദൂരെ പോയിട്ടില്ല എന്ന് പോലീസിന് മനസ്സിലായി. ഇതോടെയാണ് ഇത് ആസൂത്രിതമാണെന്ന് പോലീസ് മനസ്സിലാക്കിയത്.
ഈ കൊലപാതകം നടത്തിയത് ഗ്രീഷ്മ തനിച്ചല്ല എന്ന് നേരത്തെ തന്നെ ഷാരോണിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ തന്റെ ചില സ്വകാര്യ ചിത്രങ്ങൾ ഷാരോണിന്റെ പക്കൽ ഉണ്ടെന്നും ഇത് പ്രതിശ്രുത വരന് അയച്ചുകൊടുക്കും എന്നു ഭയം മൂലമാണ് ഇങ്ങനെ ചെയ്തത് എന്നായിരുന്നു ഗ്രീഷ്മ പറഞ്ഞത്. എന്നാൽ ആരുടെയെങ്കിലും സഹായമില്ലാതെ ഗ്രീഷ്മയ്ക്ക് ഇങ്ങനെ ചെയ്യാൻ കഴിയില്ലെന്ന് പോലീസിന് ആദ്യമേ തന്നെ ഉറപ്പായിരുന്നു. അതേസമയം സ്റ്റേഷനിൽ വച്ച് ആത്മഹത്യക്ക് ശ്രമിച്ചതിന്റെ പേരിൽ പോലീസ് ഗ്രീഷ്മക്കെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്.