അവസാനത്തെ കൂടിക്കാഴ്ചയിലും ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ശ്രമിച്ചിരുന്നു; എന്നാല്‍ ഷാരോൺ ഈ ബന്ധത്തിൽ നിന്ന് പിന്മാറിയില്ല; ഗ്രീഷ്മയുടെ വിശദീകരണം ഇങ്ങനെ
ഏറ്റവും ഒടുവിൽ കണ്ടപ്പോഴും ശാരോണിനെ ഒഴിവാക്കുന്നതിനു വേണ്ടി ഗ്രീഷ്മ ശ്രമം നടത്തിയിരുന്നു. വിവാഹ ആലോചന വന്നത് മുതലാണ്ഇരുവരുടെയും ബന്ധത്തിൽ അകൽച്ചയുണ്ടാകുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷം പലതവണ പലതും പറഞ്ഞ് ഷാരോണിനെ അകറ്റാൻ ഗ്രീഷ്മ ശ്രമിച്ചു. രണ്ട് സമുദായമാണെന്നും വീട്ടുകാർക്ക് താല്പര്യമില്ലെന്നും പറഞ്ഞിരുന്നെങ്കിലും ഷാരോൺ അതിന് തയ്യാറായില്ല. വിഷം നൽകുന്നതിനു മുൻപും തനിക്ക് ബന്ധം തുടരാൻ താല്പര്യമില്ലെന്ന് ഗ്രീഷ്മ ഷാരോണിനെ അറിയിച്ചിരുന്നു. എന്നാൽ തനിക്ക് കിട്ടാത്തത് ഇനി ആർക്കും കിട്ടാൻ സമ്മതിക്കില്ല എന്നതായിരുന്നു ഷാറോണിന്റെ നിലപാട്. തുടര്‍ന്നുണ്ടായ വാക്കു തർക്കത്തിനിടയിൽ ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം ചേർത്ത് നൽകുകയായിരുന്നു.
താൻ വയറുവേദനയ്ക്ക് കഴിക്കുന്ന കഷായം ആണെന്നും ഇത് മുഴുവനും കുടിക്കണമെന്നുമുള്ള ഗ്രീഷ്മയുടെ നിർബന്ധത്തിൽ ഷാരോൺ വഴങ്ങി. ഇതിനുശേഷം കഷായത്തിന്റെ അരുചി മാറ്റുന്നതിന് വേണ്ടി മാംഗോ ജ്യൂസ് നൽകി. ബന്ധം അവസാനിപ്പിക്കാൻ ഷാരോൺ തയ്യാറാകാതിരുന്നതോടെയാണ് വിഷം നൽകിയതെന്ന് ഗ്രീഷ്മ പോലീസിനോട് സമ്മതിച്ചു. താലി കെട്ടിയതിനുശേഷം ഷാരോണും ഗ്രീഷ്മയും ഭാര്യ ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞത്, ഈ സമയത്ത് എടുത്ത സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഷാരോൺ ഭീഷണിപ്പെടുത്തി. തന്റെ സ്വകാര്യ ദൃശ്യങ്ങൾ പ്രതിശ്രുത വരനു നൽകുമോ എന്ന് ഗ്രീഷ്മ ഭയന്നു. ഇത് നശിപ്പിക്കണമെന്ന് പല ആവർത്തി ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞെങ്കിലും അതിന് ഷാരോൺ തയ്യാറായില്ല.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി ഗ്രീഷ്മ ആസൂത്രിതമായ നീക്കവും നടത്തി.ഇതിന്റെ ഭാഗമായാണ് എസ്ഐയെ ഫോണിൽ വിളിച്ച് ആത്മഹത്യ നാടകം നടത്തിയത്. തെളിവ് നശിപ്പിക്കാൻ ഗ്രീഷ്മയെ സഹായിച്ചത് അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാറുമാണ്. കഷായത്തിൽ കളനാശിനി കലക്കാൻ ഗ്രീഷ്മയെ സഹായിച്ചത് അമ്മ സിന്ധുവാണ്. ഇരുവരുടെയും നിർദ്ദേശപ്രകാരമാണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. പിന്നീട് ഷാരോൺ എത്തുന്നതിനു മുൻപ് ഇരുവരും വീടിന് പുറത്തു പോവുകയും ചെയ്തു. പോലീസ് വിളിച്ചാല്‍ പറയേണ്ടത് എന്താണെന്ന് ഗ്രീഷ്മ നേരത്തെ തന്നെ ബന്ധുക്കളെ പറഞ്ഞു പഠിപ്പിച്ചിരുന്നു.