61-ആം വയസ്സിൽ 88 – ആമത്തെ വിവഹത്തിന് തയ്യാറെടുക്കുന്നു; പക്ഷേ ഇത്തവണത്തെ വധുവിന് മാത്രം ഒരു പ്രത്യേകതയുണ്ട്

ഒന്നിലധികം വിവാഹം കഴിക്കുക എന്ന് പറയുന്നതിൽ വലിയ പുതുമയൊന്നുമില്ല. എന്നാൽ 88 ആം തവണ വിവാഹം കഴിക്കുക എന്ന് പറയുന്നത് അത്ര സർവസാധാരണമായ കാര്യമല്ല. അതും 61മത്തെ വയസ്സിൽ.

coffin 1 1 1
61-ആം വയസ്സിൽ 88 - ആമത്തെ വിവഹത്തിന് തയ്യാറെടുക്കുന്നു; പക്ഷേ ഇത്തവണത്തെ വധുവിന് മാത്രം ഒരു പ്രത്യേകതയുണ്ട് 1

 ഇന്തോനേഷ്യയിൽ വെസ്റ്റ് ജാവയിലെ മജലങ്കയിൽ നിന്നുള്ള 61 കാരനായ കാൻ ആണ് പ്രതിശ്രുത വരൻ. ഇദ്ദേഹം ഇത്തവണ വിവാഹം കഴിക്കാൻ പോകുന്നത് തന്റെ മുൻ ഭാര്യയെ തന്നെയാണ്. 86ആമത് വിവാഹം ചെയ്ത സ്ത്രീയെയാണ് ഇയാൾ ഒരിക്കൽ കൂടി വിവാഹം കഴിക്കാൻ തയ്യാറെടുക്കുന്നത്. ഇരുവരും ബന്ധം വേർപെടുത്തിയിട്ട് കാലം കുറച്ചായെങ്കിലും ഇരുവർക്കും ഇടയിലെ സ്നേഹം വളരെ ശക്തമായി തുടരുകയാണെന്ന് മനസ്സിലാക്കിയതോടെയാണ് വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് ഇയാൾ പറയുന്നു. ആദ്യം ഇവരെ വിവാഹം കഴിച്ചപ്പോൾ ഒരു മാസം മാത്രമാണ് ഈ ബന്ധം നീണ്ടു നിന്നത്.

2 PAY Newsflash WedsKing 04 1 jpg
61-ആം വയസ്സിൽ 88 - ആമത്തെ വിവഹത്തിന് തയ്യാറെടുക്കുന്നു; പക്ഷേ ഇത്തവണത്തെ വധുവിന് മാത്രം ഒരു പ്രത്യേകതയുണ്ട് 2

 14 വയസ്സ് പ്രായമുള്ളപ്പോഴാണ് കാൻ ആദ്യമായി ഒരു വിവാഹം കഴിക്കുന്നത്. തന്നെക്കാൾ രണ്ടു വയസ്സ് കൂടുതലുള്ള സ്ത്രീ ആയിരുന്നു വധു . ഈ ദാമ്പത്യ ബന്ധം രണ്ടുവർഷത്തോളം നീണ്ടു നിന്നു. പിന്നീട് ഇരുവര്‍ക്കുമിടയിലെ  പ്രശ്നങ്ങൾ നിമിത്തം ബന്ധം വേർപെടുത്തുക ആയിരുന്നു. ആദ്യത്തെ വിവാഹബന്ധം വേർപെടുത്തിയ വിഷമം മാറ്റുന്നതിന് വേണ്ടിയാണ് പിന്നീട് നിരവധി തവണ വിവാഹം കഴിച്ചതെന്ന് ഇയാൾ പറയുന്നു. ഒരു സ്ത്രീയെ ഇഷ്ടപെട്ടാൽ ഉടൻ അവരെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതാണ് ഇയാളുടെ രീതി. അതാണ് ഇത്രയധികം വിവാഹം കഴിക്കേണ്ടതായി വന്നതെന്ന് ഇയാൾ പറയുന്നു. എന്നാല്‍ 87 ഓളം വിവാഹങ്ങളിൽ നിന്ന് ഇദ്ദേഹത്തിന് എത്ര മക്കൾ ഉണ്ട് എന്ന കാര്യം ഇതുവരെ പുറത്തു വിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button