വളവുകളിൽ മറഞ്ഞിരുന്നുള്ള വാഹന പരിശോധന; പോലീസിനും ഗതാഗത വകുപ്പിനും വിമർശനം

പോലീസും ഗതാഗത വകുപ്പും വാഹന പരിശോധന നടത്തുന്നതിന് മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷൻ. ഉദ്യോഗസ്ഥർ ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജുഡീഷ്യൽ അംഗമായ കെ ബൈജുനാഥ്   ആഭ്യന്തര ഗതാഗത സെക്രട്ടറിമാർക്ക് നിർദേശം പുറപ്പെടുവിച്ചു. ഇതുമായി ബന്ധപ്പെട്ട് എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് രണ്ടുമാസത്തിനുള്ളിൽ കമ്മീഷനെ അറിയിക്കണമെന്നും നിർദ്ദേശിച്ചു.

police check 2
വളവുകളിൽ മറഞ്ഞിരുന്നുള്ള വാഹന പരിശോധന; പോലീസിനും ഗതാഗത വകുപ്പിനും വിമർശനം 1

 2021 നവംബർ 5ന് കോഴിക്കോട് ചെലവൂർ ഗോപിക ഹോട്ടലിന് അടുത്ത് ട്രാഫിക് പോലീസ് വളവിൽ മറഞ്ഞുനിന്ന് വാഹനം കൈ കാണിച്ചതുമായി ബന്ധപ്പെട്ട് സമർപ്പിച്ച പരാതിയിന്മേലാണ് മനുഷ്യാവകാശ കമ്മീഷൻ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ആയിരുന്നില്ല വാഹന പരിശോധന എന്നാണ് പോലീസ് മേധാവി കമ്മീഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. പോലീസും ഗതാഗത വകുപ്പ് അധികൃതരും നടത്തുന്ന വാഹന പരിശോധന അപകടങ്ങൾക്ക് കാരണമാകാൻ പാടില്ല എന്ന് കമ്മീഷൻ പുറത്തു വിട്ട ഉത്തരവിൽ പറയുന്നു. വളവിൽ ഒളിഞ്ഞിരുന്ന് വാഹന പരിശോധന നടത്തുന്നരീതി ശരിയല്ലന്നു നിരവധി തവണ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. വാഹന പരിശോധന അപകടങ്ങൾ ഒഴിവാക്കുന്നതിനാണ്, എന്നാൽ ഗതാഗത വകുപ്പും  പോലീസും ചേർന്ന് നടത്തുന്ന പരിശോധനകൾ അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യം ഉണ്ടാകുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്നും കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

police check 3
വളവുകളിൽ മറഞ്ഞിരുന്നുള്ള വാഹന പരിശോധന; പോലീസിനും ഗതാഗത വകുപ്പിനും വിമർശനം 2

തിരക്കേറിയ ജംഗ്ഷനുകൾ , വളവുകൾ , കയറ്റിറക്കങ്ങൾ പാലത്തിനു മുകളില്‍, ഇടുങ്ങിയ റോഡ് എന്നിവിടങ്ങളിൽ വാഹന പരിശോധന നടത്താൻ പാടില്ല എന്നാണ് ചട്ടം. വാഹന പരിശോധനയുടെ വീഡിയോ ഷൂട്ട് ചെയ്യണമെന്നും നിയമം പറയുന്നുണ്ട്. കൂടാതെ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥൻ വാഹനത്തിന്റെ അടുത്തേക്ക് എത്തിയാണ് പരിശോധിക്കേണ്ടത്. ഒന്നിൽ കൂടുതൽ വാഹനം തടയരുതെന്നും വാഹനത്തിനുള്ള യാത്രക്കാരുടെ മാന്യമായി പെരുമാറണമെന്നുമാണ് നിയമം. പക്ഷേ പലപ്പോഴും ഇതൊന്നും പാലിക്കപ്പെടാറില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button