ഹാലോവിയൻ ആഘോഷങ്ങൾക്ക് വേണ്ടി മുഖത്ത് അസ്ഥികൂടത്തിന്റെ ടാറ്റു അടിച്ച യുവതിക്ക് കിട്ടിയത് മുട്ടൻ പണി

ഹലോ ആഘോഷത്തിന്റെ ഭാഗമായി മുഖത്ത് അസ്ഥികൂടത്തിന്റെ ടാറ്റു ചെയ്ത യുവതിക്ക് കിട്ടിയത് മുട്ടൻ പണി. ആഘോഷം കഴിഞ്ഞതിനു ശേഷം ഈ ടാറ്റൂ നീക്കം ചെയ്യാൻ പല വഴികളും നോക്കിയെങ്കിലും ഇത് മാഞ്ഞു പോകുന്നില്ലെന്ന് യുവതി പറയുന്നു.

HALOWEEN TATOO 2
ഹാലോവിയൻ ആഘോഷങ്ങൾക്ക് വേണ്ടി മുഖത്ത് അസ്ഥികൂടത്തിന്റെ ടാറ്റു അടിച്ച യുവതിക്ക് കിട്ടിയത് മുട്ടൻ പണി 1

 എലിസബത്ത് റോസ് എന്ന 46 കാരയ്ക്കാണ് താൽക്കാലിക ടാറ്റൂ അടിച്ചു പണി കിട്ടിയിരിക്കുന്നത്. ഹാലോവിയന്‍ ആഘോഷങ്ങളില്‍ തിളങ്ങുന്നതിനു വേണ്ടിയാണ് യുവതി ഇത്തരം ഒരു പണി ഒപ്പിച്ചു കുടുക്കിൽ ആയത്. എന്നാൽ ആഘോഷം കഴിഞ്ഞ് മുഖം കഴുകി വൃത്തിയാക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം കൈവിട്ടു പോയി എന്നുള്ള കാര്യം ഇവര്‍ മനസ്സിലായത്. നിരവധി തവണ ഇവർ മുഖത്തെ ടാറ്റൂ കഴുകി കളയാൻ നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം.

permanent tatoo 1
ഹാലോവിയൻ ആഘോഷങ്ങൾക്ക് വേണ്ടി മുഖത്ത് അസ്ഥികൂടത്തിന്റെ ടാറ്റു അടിച്ച യുവതിക്ക് കിട്ടിയത് മുട്ടൻ പണി 2

ആകെ വിഷമിച്ച യുവതി ഈ വിവരം കാണിച്ചുകൊണ്ട്  സമൂഹ മാധ്യമത്തിൽ വീഡിയോ പങ്കു വച്ചു. തന്നെ ആരെങ്കിലും സഹായിക്കണമെന്നാണ് യുവതി വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്. ആരെങ്കിലും ഇത് നീക്കം ചെയ്യുന്നതിന് ഒരു വഴി പറഞ്ഞു തരണം എന്നാണ് യുവതി ആവശ്യപ്പെടുന്നത്. ഈ വീഡിയോ വളരെ വേഗം തന്നെ വൈറലായി മാറി. ആളുകൾ യുവതിയെ സഹായിക്കാന്‍ പല വഴികളും ഉപദേശിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല.

എന്നാൽ ഏതാനും മണിക്കൂറുകൾക്ക് ശേഷം വീണ്ടും മറ്റൊരു വീഡിയോയുമായി യുവതി രംഗത്തു വന്നു. ഇവരുടെ മുഖത്തെ ടാറ്റൂ പൂർണമായും നീക്കം ചെയ്തിരുന്നു. ഗാർണിയറിന്റെ ഒരു വാട്ടർ ക്ലീൻസർ ഉപയോഗിച്ചപ്പോഴാണ് ടാറ്റൂ മാഞ്ഞു പോയത് എന്ന് ഇവർ പറയുന്നു. എന്നാൽ ഇത് വെറുതെ പ്രശസ്ത ആകാനുള്ള യുവതിയുടെ നാടകം മാത്രമാണ് എന്ന് സോഷ്യൽ മീഡിയ ഇപ്പോൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button