‘ഭാര്യയും മൂത്തമകളും കമിതാകൾക്കൊപ്പം പോയി’; ഇളയമകളും ഇതേ പാത പിന്തുടരുമെന്ന ഭയം; പിതാവ് മകളെ ക്രൂരമായി കൊലപ്പെടുത്തി; സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ കുറ്റസമ്മതം

മകളെ കൊലപ്പെടുത്തിയതിനു ശേഷം പിതാവ് സോഷ്യൽ മീഡിയയിലൂടെ കുറ്റസമ്മതം നടത്തി. തനിക്ക് ഇഷ്ടമില്ലാത്ത യുവാവിനെ പ്രണയിച്ചു എന്ന കാരണം പറഞ്ഞാണ് 16 വയസ്സ് മാത്രം പ്രായമുള്ള മകളെ പിതാവ് കൊലപ്പെടുത്തിയത്. വരപ്രസാദ് എന്നയാളാണ് സെൽഫി വീഡിയോയിലൂടെ കുറ്റസമ്മതം നടത്തിയത്. പിന്നീട് ഇയാൾ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. നിഖിതശ്രീ എന്ന 16 കാരിയെയാണ് പിതാവ് നിഷ്ക്കരുണം കൊന്നുകളഞ്ഞത്. പ്രതിയുടെ വീട്ടിൽ നിന്നും രക്തത്തിൽ കുളിച്ച പെൺകുട്ടിയുടെ ശവശരീരം പോലീസ് കണ്ടെടുത്തു.

father killed daughter 1 1 1
‘ഭാര്യയും മൂത്തമകളും കമിതാകൾക്കൊപ്പം പോയി’; ഇളയമകളും ഇതേ പാത പിന്തുടരുമെന്ന ഭയം; പിതാവ് മകളെ ക്രൂരമായി കൊലപ്പെടുത്തി; സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ കുറ്റസമ്മതം 1

പ്രദേശവാസിയായ അരവിന്ദ് എന്ന യുവാവിന്റെ ഒപ്പം മകൾ പുറത്തു പോകുന്നത് പലപ്പോഴും പിതാവ് വരപ്രസാദ് വിലക്കിയിരുന്നു. ഇത് കാണിച്ച്  പോലീസിൽ പരാതി നൽകുകയും മകൾക്ക് കൗൺസിലിംഗ് നല്കുകയും ചെയ്തു.  പക്ഷേ നിഖിത ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. ഇതോടെയാണ് മകളെ കൊലപ്പെടുത്താൻ പിതാവ് തീരുമാനിക്കുന്നത്.

മകൾ ആവശ്യപ്പെട്ടതെല്ലാം നൽകിയിട്ടുണ്ട്. അവൾക്ക് നല്ല വിദ്യാഭ്യാസവും അവളുടെ ഇഷ്ടത്തിനനുസരിച്ച് ബോക്സിങ്ങും പഠിപ്പിക്കാൻ വിട്ടു. എന്നാൽ അരവിന്ദ് എന്ന യുവാവുമായുള്ള മകളുടെ ബന്ധം തനിക്ക് താല്പര്യമില്ലെന്നും അത് അവസാനിപ്പിക്കണമെന്നും പലതവണ മകളോട് കെഞ്ചി പറഞ്ഞെങ്കിലും അവൾ അത് കേൾക്കാൻ കൂട്ടാക്കിയില്ല. ഇതോടെയാണ് തന്റെ അമ്മ മരിച്ച അതേ ദിവസം തന്നെ അവളെ കൊലപ്പെടുത്തിയതെന്ന് വരപ്രസാദ് പറയുന്നു.

13 വർഷങ്ങൾക്കു മുമ്പ് വരപ്രസാദിന്റെ ഭാര്യ മറ്റൊരാളുടെ ഒപ്പം ഒളിച്ചോടിയിരുന്നു. രണ്ടുവർഷം മുമ്പ് ഇയാളുടെ മൂത്ത മകളും പ്രണയിച്ച ആളിന്റെ ഒപ്പം ഇറങ്ങിപ്പോയി. തന്റെ രണ്ടാമത്തെ മകളും സമാനമായ രീതിയിൽ പ്രവർത്തിക്കും എന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button