81 കോടി രൂപ ലോട്ടറി അടിച്ച യുവാവ് പറയുന്നു; ‘ഒരു ഭാര്യ ഇല്ലാത്തതുകൊണ്ട് ഞാന്‍ ദുഃഖിതനാണ്; ഉടന്‍ ഒരു പങ്കാളിയെ വേണം’; ദാ; ഇവിടെയുണ്ട് വേദനിക്കുന്ന കോടീശ്വരൻ
ലോട്ടറി അടിക്കുന്നതിലൂടെ ജീവിതം തന്നെ മാറിമറിഞ്ഞ പലരെയും കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ജർമ്മനിയിലെ ഒരു ഫാക്ടറി ജീവനക്കാരനായിരുന്ന കുർസത് യിൽഡ്രിം അത്തരത്തിൽ ഒരാളാണ്. ഒരു ഫാക്ടറിയിൽ സാധാരണ ജീവനക്കാരനായിരുന്നു ഇയാൾക്ക് 81 കോടിയോളം രൂപയാണ് ലോട്ടറി അടിച്ചത്. ഇതോടെ ഇദ്ദേഹത്തിന്റെ ജീവിതം ആകെ മാറിമറിഞ്ഞു . ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം ഇയാൾ സ്വന്തമാക്കി. വില കൂടിയ വാഹനങ്ങൾ , ആഡംബര വാച്ചുകൾ , വീട് , ഇഷ്ടാനുസരണം മദ്യപിക്കാൻ ബാർ അങ്ങനെ എല്ലാം. പക്ഷേ അപ്പോഴും താൻ ദുഃഖിതൻ ആണെന്ന് ഇയാൾ പറയുന്നു. ഇതിന്റെ കാരണമാണ് ബഹുരസം. തനിക്കൊപ്പം ചെലവഴിക്കാൻ ഒരു കാമുകിയോ ഭാര്യയോ ഇല്ല എന്നതാണ് ഇയാളുടെ ഇപ്പോഴത്തെ പരാതി. തനിച്ചായതു കൊണ്ട് ജീവിതം വിരസമാണെന്ന് ഇയാൾ അഭിപ്രായപ്പെടുന്നു.
സെപ്റ്റംബർ 24 ലാണ് ഇദ്ദേഹത്തെ തേടി 81 കോടിയുടെ ഭാഗ്യം എത്തുന്നത്. ഇത്രയും വലിയ തുക ലോട്ടറി അടിച്ചതോടെ ഇയാൾ തന്റെ ജോലി ഉപേക്ഷിച്ച് ഇഷ്ടാനുസരണം അടിച്ചുപൊളിച്ചു ജീവിക്കുകയാണ്. പക്ഷേ ഒരു ജീവിതപങ്കാളി ഒപ്പമില്ലാത്തതുകൊണ്ട് ഇത് ആസ്വദിക്കാൻ കഴിയുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. താൻ ഒരു കാമുകിയെ തേടുന്നു എന്ന വിവരം ഇദ്ദേഹം പത്രത്തില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. പ്രണയിക്കാനും യാത്രകൾ ചെയ്യാനും തന്റെ ഒപ്പം കുടുംബജീവിതം നയിക്കാനും ഇഷ്ടപ്പെടുന്ന ഒരു സ്ത്രീയെയാണ് ആവശ്യമെന്നും കുർസത് പറയുന്നു. തന്റെ കൈവശമുള്ള പണം അനാവശ്യമായി ചെലവഴിക്കാൻ ഒരുക്കമല്ലന്നും കുടുംബത്തെയും പ്രിയപ്പെട്ടവരെയും സഹായിക്കാൻ ഇതിലൂടെ കഴിയുമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു തൊഴിലാളിയായ താൻ ഒരിക്കലും അഹങ്കാരിയായി മാറില്ല എന്നും ഇദ്ദേഹം ഉറപ്പ് നൽകുന്നു.