കൊല്ലം, കേരളത്തിന്‍റെ സ്വപ്നഭൂമിയാകുമോ; അധികം വൈകാതെ അറിയാം; ആഴക്കടലില്‍ കൂറ്റന്‍ കിണറുകൾ കുഴിച്ച്  പര്യവേഷണത്തിന് തയ്യാറെടുക്കുന്നു

കൊല്ലം ജില്ലയുടെ തീരത്ത് ഇന്ധനത്തിന്റെ സാന്നിധ്യം ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് വേണ്ട പര്യവേഷണം നടത്താനുള്ള രൂപരേഖ തയ്യാറായി വരികയാണ്. ജില്ലയിലെ ആഴക്കടലിൽ 5000 മീറ്റർ വരെ ആഴത്തിൽ കിണറുകൾ നിർമ്മിച്ചാണ് പര്യവേഷണം നടത്താൻ അധികൃതര്‍ തയ്യാറെടുക്കുന്നത് . ഈ കിണറുകളിലൂടെ കൂറ്റൻ പൈപ്പ് ലൈലുകൾ കടത്തി വിട്ടാണ് ഈ പ്രദേശത്ത് ഇന്ധനം ഉണ്ടോ എന്ന് പരിശോധിക്കുക . ഇതിന്റെ ഭാഗമായി ഓയില്‍  ഓഫ് ഇന്ത്യ ലിമിറ്റഡിന്റെയും  മറ്റു കരാറുകാരുടെയും  പ്രതിനിധി സംഘം കൊല്ലം പോർട്ട് സന്ദർശിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെങ്കിലും പര്യവേഷണം തുടങ്ങുന്നതിന് ഇനിയും ഒരു വർഷം വരെ നീളാനുള്ള സാധ്യതയാണ് ഉള്ളത്.

kollam petrole escavation 1
കൊല്ലം, കേരളത്തിന്‍റെ സ്വപ്നഭൂമിയാകുമോ; അധികം വൈകാതെ അറിയാം; ആഴക്കടലില്‍ കൂറ്റന്‍ കിണറുകൾ കുഴിച്ച്  പര്യവേഷണത്തിന് തയ്യാറെടുക്കുന്നു 1

ഇതിന്‍റെ ഭാഗമായി ആഴക്കടലിൽ ഇരുമ്പ് ഉപയോഗിച്ച് കൂറ്റൻ പ്ലാറ്റ്ഫോം സ്ഥാപിച്ചാണ്  കിണർ കുഴിക്കുക. ആധുനിക സൗകര്യങ്ങൾ ഉള്ള കൂറ്റൻ കപ്പലുകൾ ഇവിടെ നങ്കൂരമിട്ട് നിരീക്ഷണവും മേൽനോട്ടവും വഹിക്കും. പര്യവേഷണം നടക്കുന്ന പ്രദേശത്തേക്ക് മത്സ്യ ബന്ധന ബോട്ടുകളെയും വള്ളങ്ങളെയും അടുപ്പിക്കില്ല. ഭക്ഷണവും കുടിവെള്ളവും എത്തിക്കുന്നതിന് ചുറ്റും ടഗുകൾ ഉണ്ടാകും . പരിവേഷം നടക്കുമ്പോൾ ഇതുവഴിയായിരിക്കും ഭക്ഷണവും ഇന്ധനവും കൊല്ലം പോർട്ട് വഴി എത്തിക്കുന്നത്. ഇതിനായി കൊല്ലം പോര്‍ട്ടില്‍ സജ്ജീകരണം ഒരുക്കും . 

ഇന്ധന സാന്നിധ്യം കണ്ടെത്തിയാൽ അത് കൊല്ലത്തിന്റെയും കേരളത്തിന്റെ തന്നെയും  മുഖച്ഛായ തന്നെ മാറ്റും എന്നാണ് കരുതുന്നത്. ഇതോടെ കൊല്ലം കേരളത്തിലെ ഏറ്റവും സമ്പന്നമായ ഭൂപ്രദേശമായി മാറുകയും ചെയ്യും. ഇവിടെ പുതിയ നിരവധി തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കപ്പെടും. 

Leave a Reply

Your email address will not be published. Required fields are marked *

Back to top button