80കാരനായ കേശവൻ നായരുടെ അതിഥികൾ നാട്ടുകാർക്ക് വിസ്മയ കാഴ്ചയാണ്; ഉറവ വറ്റാത്ത സ്നേഹത്തിന്റെ കാവലാളായി കേശവൻ നായർ
എല്ലാ ദിവസവും നേരം വെളുക്കുമ്പോൾ മുതല്‍ മൂവാറ്റുപുഴ കിഴക്കേക്കര പാലിപ്പിള്ളി വീട്ടുമുറ്റത്ത്മ മുടങ്ങാതെ ഒരു കൂട്ടം അതിഥികൾ എത്തും. 300ല്‍ അധികം പ്രാവുകളും കാക്കുകളും ആണ് 80കാരനായ കേശവന് നായരുടെ അതിഥിയായി പറന്നിറങ്ങുന്നത്. അതിരാവിലെ തന്നെ ഇവർക്കുള്ള ഭക്ഷണവും തയ്യാറാക്കി വീടിന്റെ വരാന്തയിൽ കേശവൻ നായർ കാത്തിരിക്കുന്നുണ്ടാകും. ആറേകാൽ മണി ആകുന്നതോടെ അദ്ദേഹം തന്റെ കൈവശമുള്ള ഭക്ഷണ സഞ്ചിയില്‍ നിന്നും അവയ്ക്കു ഭക്ഷണം നല്‍കും. പിന്നീട് ആ വീട്ടുമുറ്റത്തിരുന്നു പക്ഷികള്‍ ഭക്ഷണം കഴിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. കേശവൻ നായർ നൽകുന്ന അരിമണികൾ പ്രാവുകളും കാക്കകളും കൊത്തി പറക്കുന്നത് മനോഹരമായ ഒരു കാഴ്ചയാണ്. ഓരോ ദിവസവും നാല് കിലോ ധാന്യമാണ് വീട്ടു മുറ്റത്തു എത്തുന്ന പക്ഷികൾക്ക് അദ്ദേഹം പങ്കു വെക്കുന്നത്.
കോവിഡ് കാലത്താണ് അദ്ദേഹം ഒരു ഉദ്യമം ആരംഭിക്കുന്നത്. എല്ലാ ദിവസവും വീടിന്റെ മുന്നിലുള്ള വൈദ്യുതി ലൈനിൽ പക്ഷികളുടെ കൂട്ടം കേശവൻ നായർക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാകും. തന്റെ കൈവശമുള്ള സാന്‍ചി തുറന്ന് അരിമണികള്‍ മുറ്റത്തേക്ക് വാരി വിതറുമ്പോൾ അവ പറന്നിറങ്ങി കൊത്തി പറക്കും. ഇത് വലേര്‍ മനോഹരമായ ഒരു കാഴ്ചയാണ്. ഒരു അരിമണി പോലും ബാക്കിയാക്കാതെ കൊത്തിപ്പറക്കിയതിനു ശേഷം അവ വീണ്ടും വൈദ്യുതി ലൈനിൽ പോയി ഇരുപ്പുറപ്പിക്കും. പിന്നീട് ഉച്ചഭക്ഷണത്തിനായി 12 മണി കഴിയുന്നതോടെ വീണ്ടും എത്തും.
തനിക്ക് ലഭിക്കുന്ന വാർദ്ധക്യ പെൻഷനിൽ നിന്നും ഒരു വിഹിതം മാറ്റിവച്ചാണ് കേശവൻ നായർ പക്ഷികൾക്ക് അന്നം ഊട്ടുന്നത്. മരണം വരെ ഇത് തുടരാൻ ആകണമെന്ന പ്രാർത്ഥന മാത്രമേ ഇപ്പോള്‍ അദ്ദേഹത്തിനുള്ളൂ.