68 ആം വയസ്സിൽ അയാൾ അതിനായി തുനിഞ്ഞിറങ്ങി; എന്തിനുവേണ്ടിയായിരുന്നു അയാൾ അത്തരമൊരു തീരുമാനമെടുത്തത്. ഭാര്യ പോലും വേണ്ടന്നു പറഞ്ഞു. പക്ഷേ അതിന് അയാള്‍ക്ക് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഓരോ വ്യക്തികൾക്കും ഓരോ ആഗ്രഹങ്ങൾ ഉണ്ടാകാം. മറ്റൊരാൾക്ക് അതിൻറെ ആഴവും വ്യാപ്തിയും കണ്ടെത്താൻ കഴിയണമെന്നില്ല. ചിലർ അതിനെ അഹങ്കാരം എന്ന് വിളിച്ച് അധിക്ഷേപിക്കാം. പക്ഷേ ഒരു വ്യക്തി അവരുടെ ജീവിതത്തിൽ എന്തിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും മറ്റുള്ളതെല്ലാം. തന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ആഗ്രഹം സാധിക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ച ഒരു 68 കാരനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
ഈ 68ആം വയസ്സിൽ ഇയാളുടെ ആഗ്രഹം കേട്ടാൽ ഒരുപക്ഷേ മറ്റുള്ളവർ മൂക്കത്ത് വിരല്‍ വയ്ക്കാം. ഇത് വേണോ എന്ന് രണ്ടാമത് ഒന്ന് ചിന്തിച്ചേക്കാം. ഇയാൾ തന്റെ ആഗ്രഹം പൂർത്തീകരിക്കുന്നതിന് വേണ്ടി 1.7 കോടി രൂപയാണ് മുടക്കിയത്. റോയ്കോൺ എന്ന വ്യക്തിയാണ് ഈ കഥയിലെ നായകൻ. കുറച്ചു കൂടി സ്വല്പം നീളം വയ്ക്കണമെന്നതായിരുന്നു ഇയാളുടെ ആഗ്രഹം. ശരീരത്തിന്റെ നീളം കൂട്ടുന്നതിന് വേണ്ടി വളരെയധികം വേദനാജനകമായ ശസ്ത്രക്രിയയ്ക്കാണ് ഇയാൾ വിധേയനായത്. ഈ ശസ്ത്രക്രിയ നടത്തിയതിലൂടെ മൂന്നിഞ്ച് ഉയരമാണ് ഇയാൾക്ക് വർദ്ധിച്ചത്.
നേരത്തെ അഞ്ചടി ആറിഞ്ച് ഉയരം ഉണ്ടായിരുന്ന ഇയാൾ ഈ ശസ്ത്രക്രിയയിലൂടെ അഞ്ചടി ഒമ്പത് ഇഞ്ചായി വർദ്ധിപ്പിച്ചു. ഇതിനായി ഇയാൾ സഹിച്ച വേദന ചില്ലറയല്ല. ഇദ്ദേഹത്തിൻറെ ഭാര്യ പോലും ഈ തീരുമാനത്തില്‍ ഭയന്നുപോയി. ഇത് വേണോ എന്ന് പല പ്രാവശ്യം അവരും ചോദിച്ചു. പക്ഷേ ചെറുപ്പം മുതലുള്ള തൻറെ ആഗ്രഹം സഫലീകരിക്കാൻ ആയിരുന്നു അയാൾ തീരുമാനിച്ചത്.
തന്റെ ഉയരക്കുറവിൽ ഭാര്യയ്ക്ക് ഒരുതരത്തിലുമുള്ള പ്രയാസവും ഉണ്ടായിരുന്നില്ല. എന്നാൽ ഈ സർജറി അവൾക്കുവേണ്ടി അല്ല തനിക്ക് വേണ്ടിയാണ് ചെയ്തതെന്നുമാണ് ഇയാള്‍ പറയുന്നത്.
ആഗ്രഹ പൂര്‍ത്തീകരണത്തിന് വേണ്ടി ഒരുപാട് വേദന സഹിച്ചു. പക്ഷേ തൻറെ സ്വപ്നം സഫലമാക്കിയ സന്തോഷം ഇപ്പോഴുണ്ടെന്ന് ഇയാൾ പറയുന്നു.