ഭക്തര്‍  കാണിക്കായി സമർപ്പിക്കുന്നത് കാഞ്ചവും, മദ്യവും, സിഗരറ്റും; വിശേഷാല്‍ പൂജക്ക് ശേഷം ഇത് ഭക്തർക്ക് തന്നെ പ്രസാദമായി തിരികെ നൽകും; അറിയാം ഈ വിചിത്രമായ ക്ഷേത്രത്തെക്കുറിച്ച്

എല്ലാ അമ്പലങ്ങളിലും ഭക്തര്‍ പല വിശേഷപ്പെട്ട കാണിക്കകളും  സമർപ്പിക്കാറുണ്ട്. പൂക്കളും എണ്ണയും പൂജാ ദ്രവ്യങ്ങളുമൊക്കെയാണ് സാധാരണയായി ഇത്തരത്തിൽ കാഴ്ച്ചയായി സമർപ്പിക്കാനുള്ളത്. എന്നാൽ ഇവിടെ ഒരു ക്ഷേത്രത്തിൽ കാണിക്കയായി ഭക്തര്‍ സമർപ്പിക്കുന്നത് സിഗരറ്റും മദ്യവും ആണ്. പൂജ കഴിഞ്ഞതിനു ശേഷം ഇവയൊക്കെ ഭക്തർക്ക് തന്നെ പ്രസാദമായി തിരികെ നൽകുകയും ചെയ്യും.  കേൾക്കുമ്പോൾ ചിലപ്പോൾ കൗതുകം തോന്നാമെങ്കിലും ഇങ്ങനെ ഒരു ക്ഷേത്രം മധ്യപ്രദേശിലെ  ഉജ്ജയിനയിലുള്ള ഭഗവതി പുരയിൽ ഉണ്ട്. ഇവിടുത്തെ ഏറെ പ്രശസ്തമായ ഭൈരവ ക്ഷേത്രത്തിലാണ് ഇത്തരത്തിലുള്ള അതീവ വിചിത്രമായ ഈ ചടങ്ങ് നടന്നു വരുന്നത്.

cigerat offering 1
ഭക്തര്‍  കാണിക്കായി സമർപ്പിക്കുന്നത് കാഞ്ചവും, മദ്യവും, സിഗരറ്റും; വിശേഷാല്‍ പൂജക്ക് ശേഷം ഇത് ഭക്തർക്ക് തന്നെ പ്രസാദമായി തിരികെ നൽകും; അറിയാം ഈ വിചിത്രമായ ക്ഷേത്രത്തെക്കുറിച്ച് 1

ഭൈരവ അഷ്ടമി ദിനമാണ് ഇവിടുത്തെ വിശേഷപ്പെട്ട ദിവസം. ഇതിന്‍റെ ഭാഗമായിട്ടാണ് 60 തരത്തിലുള്ള സിഗരറ്റുകളും 40 തരത്തിലുള്ള മദ്യവും ഇവിടെ ആളുകൾ കാഴ്ചയായി സമർപ്പിക്കുന്നത്. പൂജ നടത്തിയതിനു ശേഷം ഇവയൊക്കെ ഭക്തർക്ക് തന്നെ തിരിച്ചു നൽകുകയും ചെയ്യും. വളരെ അമൂല്യമായ പ്രസാദമായി കണക്കാക്കിയാണ് ഭക്തർ ഇത് സ്വീകരിക്കുന്നത്. വിസ്കി , റം , ബിയർ , തുടങ്ങി വിവിധതരത്തിലുള്ള മദ്യങ്ങൾ ഉൾപ്പെടുന്നുണ്ട്. മദ്യം മാത്രമല്ല കഞ്ചാവും  ചില ഭക്തര്‍  കാഴ്ചയായി സമർപ്പിക്കാറുണ്ട്. വിവിധ തരത്തിലുള്ള ബിസ്ക്കറ്റുകൾ,  ഡ്രൈഫ്രൂട്ട്സ് , ചോക്ലേറ്റ് , പഴങ്ങൾ മധുര  പലഹാരങ്ങൾ എന്നിവയും ഭക്തർ കാഴ്ച വയ്ക്കാറുണ്ട്.

ശിപ്ര നദിയുടെ തീരത്ത് ഭദ്രസെൻ രാജാവാണ് ഈ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് കരുതപ്പെടുന്നത്. കാലഭൈരവിനു വേണ്ടിയാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. വിശേഷപ്പെട്ട ദിവസങ്ങളിൽ നൂറുകണക്കിന് മദ്യക്കുപ്പികളാണ് ഇവിടെ കാഴ്ച സമർപ്പിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button