വാട്സാപ്പിൽ മെസ്സേജ് വരുന്നു; മെസ്സേജിൽ പറയുന്ന കാര്യങ്ങൾ സംഭവിക്കുന്നു; ഇതെന്ത് മറിമായം; കാരണമറിയാതെ കുഴങ്ങി പോലീസ്

വിചിത്രം എന്ന് തന്നെ പറയേണ്ടി വരും. കൊട്ടാരക്കരയിൽ നടന്ന സംഭവത്തെ വിശേഷിപ്പിക്കാൻ അതിനുമപ്പുറം മറ്റു വാക്കില്ല. അമ്മയുടെ വാട്സാപ്പിൽ നിന്ന് സന്ദേശങ്ങൾ വരുന്നതനുസരിച്ച് ആണ് കാക്കത്താലത്തെ രാജന്റെ വീട്ടിൽ ഓരോ കാര്യങ്ങൾ സംഭവിക്കുന്നത്. സംഭവിക്കാന്‍ പോകുന്ന കാര്യമാണ് സന്ദേശമായി ലഭിക്കുക. സന്ദേശം എത്തി ഉടൻതന്നെ അത് സംഭവിക്കുകയും ചെയ്യും. കേരള പോലീസ് സൈബർ സെല്‍ ഈ സംഭവം അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

whatsapp horror 1
വാട്സാപ്പിൽ മെസ്സേജ് വരുന്നു; മെസ്സേജിൽ പറയുന്ന കാര്യങ്ങൾ സംഭവിക്കുന്നു; ഇതെന്ത് മറിമായം; കാരണമറിയാതെ കുഴങ്ങി പോലീസ് 1

അവിശ്വസനീയം എന്ന് മാത്രമേ വീട്ടുകാരുടെ പരാതിയെക്കുറിച്ച് പറയാൻ കഴിയു. ഈ വീട്ടിലെ സർവ്വ വൈദ്യുതോപകരണങ്ങളും സ്വിച്ച് ബോർഡ് ഉൾപ്പെടെ എല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ്. ഇത് നശിക്കുന്നതിന് മുന്നോടിയായി വാട്സാപ്പിൽ ഒരു സന്ദേശം ലഭിക്കുകയും ചെയ്തു. ഉടൻതന്നെ അവ കേടാവുകയും ചെയ്യും. കഴിഞ്ഞ ഏഴ് മാസത്തോളമായി വീട്ടുകാർ ഈ ബുദ്ധിമുട്ട് നേരിടുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് കണ്ടെത്താൻ ആർക്കും കഴിഞ്ഞിട്ടില്ല.

കുടുംബനാഥനായ രാജൻ ഒരു ഇലക്ട്രീഷ്യനാണ്. അദ്ദേഹത്തിന് ഇതിനെക്കുറിച്ച് ഒരു ഊഹവുമില്ല. വീട്ടിലെ ബ്രേക്കർ തനിയെ ഓൺ ആകുന്നതും, മോട്ടോർ തനിയെ ഓൺ ആയി ടാങ്ക് നിറഞ്ഞു വെള്ളം പോകുന്നതും,  ഫാൻ ഓഫ് ആകാൻ പോകുന്നുവെന്നും ഉള്‍പ്പടെ വാട്സ്ആപ്പ് സന്ദേശം വന്ന് അധികം വൈകാതെ തന്നെ ഇതെല്ലാം സംഭവിക്കുകയും ചെയ്യും. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. മാതാവ് വിലാസിനയുടെ ഫോണിൽ നിന്നാണ് മകൾ സജിതയുടെ ഫോണിലേക്കാണ് വാട്സ്ആപ്പ് സന്ദേശം എത്തുന്നത്. സ്വിച്ച് ബോർഡും മറ്റും കത്തുന്നതിനു മുമ്പും ഇതുപോലെ സന്ദേശം ലഭിക്കും. പക്ഷേ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് സൈബർ സെല്ലിന് പോലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഫോൺ ഹാക്ക് ചെയ്തു എന്നാണ് സൈബർ സെൽ നല്‍കുന്ന  വിശദീകരണം. പക്ഷേ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് അവർക്കും വ്യക്തമായി മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല. എന്നാല്‍ അതീവ ഗുരുതരമായ സൈബർ കുറ്റകൃത്യമാണ് ഇപ്പോൾ നടക്കുന്നത് എന്നും ഇതിന്റെ പിന്നിലുള്ള കാരണമെന്താണെന്ന് അധികം വൈകാതെ തന്നെ കണ്ടെത്താൻ കഴിയും എന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button