ഫുട്ബോൾ താരങ്ങളെ ആരാധിക്കുന്നത് ഇസ്ലാമിക വിരുദ്ധം; സമസ്ത ജമയത്തുള്‍ ഖുതുബ സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി

ലോകമെമ്പാടുമുള്ളവർ ഇന്ന് ഫുട്ബോൾ ആഘോഷത്തിന്റെ ലഹരിയിലാണ്. എന്നാൽ ലോകകപ്പ് ഫുട്ബോളിനെ സ്പോർട്സ്മാന്‍ സ്പിരിട്ടില്‍ മാത്രം കാണണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സമസ്ത ജമയത്തുള്‍ ഖുതുബ സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി. ഫുട്ബോൾ താരങ്ങളെ ആരാധിക്കുന്നത്  ഇസ്ലാമിക വിരുദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

nazar syfi
ഫുട്ബോൾ താരങ്ങളെ ആരാധിക്കുന്നത് ഇസ്ലാമിക വിരുദ്ധം; സമസ്ത ജമയത്തുള്‍ ഖുതുബ സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി 1

ഇസ്ലാം മത വിശ്വാസികൾ ഇതിനെ എങ്ങനെ സമീപിക്കണം എന്ന് മാർഗ്ഗ നിർദ്ദേശവുമായാണ് ഇദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്. ഒരു കായികാഭ്യാസം എന്ന നിലയിൽ ഫുട്ബോൾ ഒരിക്കലും നിഷിദ്ധമായ ഒരു കളിയല്ല. എന്നാൽ നമസ്കാരം കൃത്യസമയത്ത് തന്നെ നടത്തണമെന്നും വിനോദത്തിന്റെ പേരിൽ ഇത് ഒരു കാരണവശാലും തടസ്സപ്പെടുത്താൻ പാടില്ല എന്നും നാസർ ഫൈസി പറഞ്ഞു. വിനോദ ഉപാധികളോടുള്ള വിശ്വാസികളുടെ സമീപനം എങ്ങനെയായിരിക്കണം എന്ന് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികൾക്ക് ഒരു കാര്യത്തിലും അമിതമായ സ്വാധീനവും ആവേശവും ഉണ്ടാകാൻ പാടില്ല. ഒരാൾ ചെലവിടുന്ന പണവും സമയവും നൽകിയത് ദൈവമാണ്. അതുകൊണ്ടുതന്നെ ഫുട്ബോൾ ഒരു ലഹരിയായി തീരാൻ പാടുള്ളതല്ല. ഫുട്ബോളിന്റെ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നമ്മൾ വളരെ ഇഷ്ടപ്പെടുന്ന വിനോദങ്ങളും ഉത്തരവാദിത്വബോധത്തെ തകർക്കുന്നുണ്ട് എങ്കിൽ അതിനെ നിഷിദ്ധമായി തന്നെ കണക്കാക്കണമെന്നും പുറത്തു വിട്ട കുറുപ്പിൽ പറയുന്നു.

 രാത്രികാലങ്ങളിൽ ലോകകപ്പ് കളി കാണുന്നവർ രാത്രിയും പകലും നടക്കുന്ന ജുമാഅത്ത് നമസ്കാരങ്ങൾക്ക് ഭംഗം വരുത്താതെ പ്രത്യേകം ശ്രദ്ധിക്കണം. ഫുട്ബോളിനോടുള്ള അമിതമായ താൽപര്യം  മൂലം ഒരു കാരണവശാലും ഒരു വിശ്വാസിയും നമസ്കാരത്തിന് ഭംഗം വരുത്താൻ പാടില്ല.

 ഫുട്ബോൾ താരങ്ങളോടുള്ള അമിതമായ ആവേശമാണ് പല സ്ഥലങ്ങളിലും ഉയർന്നു വന്നിരിക്കുന്ന കൂറ്റൻ ഫ്ലക്സുകളുടെ കാരണം. വിശ്വാസികൾ പരിധിവിട്ട് താരങ്ങളെ ആരാധിക്കുന്നത് വളരെ അപകടകരമായ കാര്യമാണ്. അല്ലാഹുവിനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ. ഇസ്ളാമിക വിരുദ്ധ രാജ്യങ്ങളെ അന്ധമായി ആരാധിക്കുന്നത് ശരിയല്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button