അമൽ കൃഷ്ണ ഇനിയും ജീവിക്കും; ആ നാലുപേരിലൂടെ; നെഞ്ചു പിടയുന്ന വേദനയിലും അമലിന്റെ മാതാപിതാക്കൾ അതിന് അനുവാദം നല്കി

ഹൃദയം നുറുങ്ങുന്ന വേദനയിലും തന്റെ മകന്റെ അവയവങ്ങൾ ദാനം നൽകുന്നതിന് മാതാപിതാക്കൾ സമ്മതം നൽകി.  മസ്തിഷ്ക ആഘാതം മൂലം മരണപ്പെട്ട തൃശ്ശൂർ വല്ലച്ചിറ സ്വദേശി വിനോദിന്റെയും മിനിയുടെയും മകൻ അമൽ കൃഷ്ണ എന്ന 17 കാരനാണ് നാലു പേർക്ക് ജീവൻ പകുത്തു നൽകിയതിനു ശേഷം യാത്രയായത്.

ORGAN DONATION 3
അമൽ കൃഷ്ണ ഇനിയും ജീവിക്കും; ആ നാലുപേരിലൂടെ; നെഞ്ചു പിടയുന്ന വേദനയിലും അമലിന്റെ മാതാപിതാക്കൾ അതിന് അനുവാദം നല്കി 1

അമൽ ചേർപ്പ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ആയിരുന്നു. കടുത്ത തലവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് നവംബർ 17നാണ് അമലിനെ തൃശ്ശൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അവിടെവച്ച് അമലിന് മസ്തിഷ്കാഘാതം സംഭവിക്കുക ആയിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിൽ ആയ അമലിന് വിദഗ്ധ ചികിത്സ നൽകുന്നതിന് വേണ്ടി കൊച്ചി ആസ്റ്റർ മെഡി സിറ്റിയിലേക്ക് മാറ്റി. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും തലച്ചോറിന്റെ ഇടതു വശത്തെ പ്രവർത്തനം ഏതാണ്ട് നിലച്ചിരുന്നു. 22ന് രാവിലെ ആസ്റ്ററില്‍  എത്തിച്ച അമൽ കൃഷ്ണയുടെ  മസ്തിഷ്ക മരണം 25ന് രാവിലെ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

 തുടർന്ന് ആശുപത്രിയിലെ പീഡിയാട്രിക് ഐസിയു കൺസൾട്ട് ആയ ഡോക്ടർ ആകാന്‍ഷ ജയിൽ, പീഡിയാട്രിക് ന്യൂറോളജി വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ ഡേവിഡ്സൺ ദേവസ്യ എന്നിവർ ചേർന്ന് അമലിന്റെ മാതാപിതാക്കളോടും ബന്ധുക്കളോടും അവയവ ദാനത്തെക്കുറിച്ച് സംസാരിച്ചു. അവർ അമലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതിച്ചു. തുടർന്ന് അമലിന്റെ കരൾ ആസ്റ്റർ മെഡിസിറ്റിയിൽ തന്നെ ചികിത്സയിൽ കഴിയുകയായിരുന്ന കോലഞ്ചേരി സ്വദേശിയായ 66 കാരനിലേക്കും ഒരു വൃക്ക എറണാകുളം സ്വദേശിയായ 55 വയസ്സ് കാരിക്കും മറ്റൊരു വൃക്ക കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും നൽകി. ഔദ്യോഗികമായ നടപടിക്രമങ്ങൾക്ക് ശേഷം 26നു  രാവിലെ അമലിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button