സി സി ടിവി ക്യാമറകളോട് പ്രത്യേക കമ്പം; ഒടുവിൽ കള്ളനെ കണ്ടെത്തിയപ്പോൾ എല്ലാവരും ഞെട്ടി
വീടിന്റെയും വ്യവസായ സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് എല്ലാവരും സാധാരണയായി സി സി ടിവി ക്യാമറകൾ സ്ഥാപിക്കാറുള്ളത്. ഇന്ന് നാട്ടിൽ സുരക്ഷയുടെ ഭാഗമായി ഏതാണ്ട് എല്ലാവരും തന്നെ സി സി ടിവി ക്യാമറകൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ സി സി ടിവി ക്യാമറകൾ തന്നെ കള്ളന്മാർ മോഷ്ടിച്ചാൽ എന്തു ചെയ്യും. ശരിക്കും പെട്ടു പോകുമല്ലേ. അത്തരത്തിലുള്ള ഒരു സംഭവമാണ് കന്യാകുമാരിയിൽ നടന്നത്. കന്യാകുമാരിയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് പതിവായി സി സി ടിവി ക്യാമറകൾ മോഷണം പോകുന്ന വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ടു.
കന്യാകുമാരിയിലെ ഒരു പ്ലൈവുഡ് കമ്പനിയിൽ സ്ഥാപിച്ച സിസിടിവി ആണ് പതിവായി മോഷണം പോകുന്നത്. സ്ഥാപനത്തെ നിരീക്ഷിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനും വേണ്ടിയാണ് ഉടമ ആദ്യമായി സി സി ടിവി ക്യാമറ സ്ഥാപിച്ചത്. എന്നാൽ ഉടമ സ്ഥാപിക്കുന്ന സി സി ടിവി ക്യാമറകൾ ഓരോന്നായി മോഷണം പോകാൻ തുടങ്ങി. ആദ്യമൊന്നും കള്ളനെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചില്ല. പിന്നീട് കടയുടമയും കൂട്ടരും കള്ളനെ കണ്ടെത്താൻ തന്നെ തീരുമാനിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളൻ ആരാണെന്ന് മനസ്സിലായത്. അവസാനം സീ സീ ടീ വീ മോഷ്ടിക്കപ്പെട്ടപ്പോൾ ക്യാമറയിൽ കള്ളന്റെ മുഖം പതിഞ്ഞു. ഇത്ര നാളും എല്ലാവരെയും വട്ടം ചുറ്റിച്ചത് ഒരു കുരങ്ങനായിരുന്നു. സിഗ്നൽ നഷ്ടപ്പെടുന്നതിനു മുമ്പ് വളരെ യാദൃശ്ചികമായാണ് കള്ളന്റെ മുഖം സി സി ടിവി ക്യാമറയിൽ പറഞ്ഞത്. ഇതുവരെ ഉടമയ്ക്ക് 13 ഓളം സി സി ടിവി ക്യാമറകൾ ഇത്തരത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്.
ഏതായാലും കള്ളനെ കണ്ടെത്തിയ സന്തോഷത്തിലാണ് കടയുടമ. കുരങ്ങൻ എടുത്തുകൊണ്ടു പോകാത്ത വിധത്തിൽ സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് ഉടമ.