54 ആം വയസ്സിൽ ഇരട്ടക്കുട്ടികളുടെ അമ്മയായി; ഭർത്താവിന് 70 വയസ്സ്; പ്രായം വെറും നമ്പര്‍ മാത്രമാണ്

54 ആം  വയസ്സിൽ ഇരട്ടക്കുട്ടികളുടെ അമ്മയായി രൂപാ ദത്ത. ഇവരുടെ ഭർത്താവ് തപന്‍ ദത്തയ്ക്ക് 70 വയസ്സാണ് പ്രായം. ഇരുവർക്കും ഒരേ ഒരു മകൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ 2019ല്‍  നടന്ന ഒരു അപകടത്തിൽപ്പെട്ട് ഇവരുടെ മകൻ ആനിന്ധ്യ ദത്ത മരണപ്പെട്ടിരുന്നു. ആ സംഭവം രണ്ടു പേരെയും മാനസികമായി തളർത്തി. ഇതോടെ ഈ ദമ്പതികൾ വല്ലാത്ത ഒറ്റപ്പെടൽ അനുഭവിച്ചു വരിക ആയിരുന്നു. തുടർന്നാണ് ഒരു കുട്ടി കൂടി വേണമെന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തുന്നത്. പക്ഷേ പ്രായം ഒരു പ്രധാന ഘടകമായിരുന്നു. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഇരുവർക്കും അതിന് തടസ്സമായി. അങ്ങനെ വെല്ലുവിളികള്‍ പലതായിരുന്നു.  പിന്നീട് നിരവധി ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് അവർ ഈ ഒരു കുട്ടി കൂടി ആകാം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്.

TWINS PARENTS
54 ആം വയസ്സിൽ ഇരട്ടക്കുട്ടികളുടെ അമ്മയായി; ഭർത്താവിന് 70 വയസ്സ്; പ്രായം വെറും നമ്പര്‍ മാത്രമാണ് 1

ഡോക്ടര്‍മാരുടെ നിർദ്ദേശം അനുസരിച്ച് ചികിത്സകള്‍ തുടങ്ങി. അത്ര എളുപ്പം അല്ലായിരുന്നു കാര്യങ്ങള്‍.  എങ്കിലും നിരവധി ആരോഗ്യപ്രശ്നങ്ങൾക്കിടയിലാണ് രൂപ  ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുന്നത്. പ്രസവസമയത്ത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും രൂപ ദത്തയെ തളർത്തിയിരുന്നു. ഇതോടെ രൂപയെ നോക്കാമെന്നേറ്റ ഡോക്ടര്‍ അവസാന നിമിഷം കഴിയില്ലെന്ന് പറഞ്ഞു പിന്മാറി. പിന്നീട് ഒരു സ്വകാര്യ നേഴ്സിങ് ഹോമിലേക്ക് മാറ്റിയ രൂപ അവിടെ വച്ചാണ് ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും ജന്മം നൽകുന്നത്.

ഇതോടെ പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന് തെളിയിച്ച ഇരുവര്‍ വലിയ പ്രതീക്ഷയാണ് ലോകത്തിന് നൽകുന്നത്. രാജ്യത്ത് തന്നെ അപൂർവമാണ് ഈ സംഭവം. ഒക്ടോബറിൽ ആണ് രൂപ കുട്ടികൾക്ക് ജന്മം നൽകുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു അമ്മയും കുട്ടികളും. പിന്നീട് ഇവർ അശോക് നഗറിലുള്ള വീട്ടിലേക്ക് മടങ്ങിയെത്തി. വലിയ സ്വീകരണമാണ് ഇവർക്ക് അവിടെയുള്ള അയൽക്കാരും നാട്ടുകാരും ഇരുവര്‍ക്കും നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button