ഹിന്ദുവായ ഒരു പുരുഷന് ഒരേ സമയം രണ്ടു ഭാര്യമാർ ഉണ്ടാകുന്നതില്‍ തെറ്റുണ്ടോ; ഹിന്ദു വിവാഹ നിയമം പറയുന്നത് എന്താണ്
കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിലെ ഇരട്ട സഹോദരന്മാർ ഒരു പുരുഷനെ വിവാഹം കഴിച്ചു എന്ന വാർത്ത പുറത്തു വന്നത്. ഹിന്ദു വിവാഹ നിയമം അനുസരിച്ച് ഇതിന് നിയമ പരീക്ഷ ലഭിക്കുന്നുണ്ടോ എന്നത് അപ്പോൾ മുതൽ ഉയർന്നു വരുന്ന ചോദ്യമാണ്. ഇതിന്റെ പിന്നിലുള്ള നിയമങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം. ഭാര്യയോ ഭർത്താവോ നിലവിലിരിക്കെ മറ്റൊരു വിവാഹം കഴിക്കാൻ നിയമപരമായി അനുവദിക്കുന്നില്ല എന്നാണ് ഹിന്ദു വിവാഹ നിയമം പറയുന്നത്. അതുകൊണ്ട് തന്നെ ഇത് ഒരിക്കലും നിയമപരമായി നിലനിൽക്കുന്നതല്ല.
ഇന്ത്യയിൽ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഏകീകൃതമായ ഒരു നിയമ സംഹിത നിലവിലില്ല. വ്യത്യസ്ത മതവിഭാഗങ്ങൾ വ്യത്യസ്ത നിയമങ്ങളാണ് പിന്തുടരുന്നത്. ഹിന്ദുക്കൾ 1955ല്‍ നിലവിലുള്ള ഹിന്ദു വിവാഹ നിയമവും മുസ്ലിങ്ങൾ 1937 നിലവിൽ വന്ന മുസ്ലിം വ്യക്തി നിയമവും ക്രിസ്ത്യാനികൾ 1872 നിലവിൽ വന്ന ഇന്ത്യൻ ക്രിസ്ത്യൻ വിവാഹനിയമമാണ് പിന്തുടരുന്നത്. ഇതുകൂടാതെ ഒരു മതവിഭാഗവും പിന്തുടരാത്ത ആളുകൾ തമ്മിലുള്ള വിവാഹങ്ങൾക്കായി1954 പുറത്തുവന്ന പ്രത്യേക വിവാഹ നിയമമുണ്ട്.
ഹിന്ദു വിവാഹ നിയമം ഹിന്ദുമതം , ബുദ്ധമതം , ജൈനമതം എന്നീ മത വിശ്വാസങ്ങള്‍ പിന്തുടർന്നവർക്കെല്ലാം ഒരുപോലെ ബാധകമാണ്. ഈ നിയമം അനുസരിച്ചു ബഹുഭാര്യത്വം ബഹുഭര്തൃത്തമോ പാടില്ല എന്ന് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്. വരന്റെ വധുവിന്റെയും പൂർണ്ണ സമ്മതത്തോടെ ആയിരിക്കണം വിവാഹം നടത്തേണ്ടത് എന്നും പരാമർശിക്കുന്നുണ്ട്. ഇനി നേരത്തെ വിവാഹം കഴിച്ചിരുന്ന വ്യക്തിയാണെങ്കിൽ ആദ്യ പങ്കാളി ജീവിച്ചിരിക്കെ ഉള്ള വിവാഹം നിയമം അനുവദിക്കുന്നില്ല. പങ്കാളി ജീവിച്ചിരിക്കെ രണ്ടാമത് വിവാഹം കഴിക്കണമെങ്കിൽ വിവാഹമോചനം നേടണം. എങ്കിൽ മാത്രമേ രണ്ടാമത്തെ വിവാഹത്തിന് നിയമപരമായി അംഗീകാരം ലഭിക്കുകയുള്ളൂ. ഇത് അനുസരിച്ച് രണ്ട് കക്ഷികൾക്കും 21 വയസ്സ് പ്രായം ഉണ്ടായിരിക്കണം എന്ന് മാത്രമല്ല ഇവർക്ക് നിരോധിക്കപ്പെട്ട മറ്റ് ബന്ധങ്ങൾ ഒന്നും ഉണ്ടാകാനും പാടില്ല. വളരെ അടുത്ത രക്ത ബന്ധമുള്ളവർ തമ്മിലുള്ള വിവാഹത്തിനും വിലക്കുണ്ട്. നിയമത്തിലെ പതിനേഴാം വകുപ്പ് അനുസരിച്ച് ഒരേ ആമയം രണ്ട് പേരെ വിവാഹം കഴിക്കുന്നത് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.