ഇതുവരെ ഭൂമിയിൽ ജനിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയരം കൂടിയ മനുഷ്യൻ; 22 ആം വയസ്സിൽ  മരണം; ശരീര വലുപ്പം കൊണ്ട് ലോകത്തെ അമ്പരപ്പിച്ച മനുഷ്യന്‍

തന്റെ ശാരീരികമായ പ്രത്യേകതകൾ മൂലം ലോകം മുഴുവൻ പ്രശസ്തനായ വ്യക്തിയാണ് റോബർട്ട് വാർഡ്ലോ. ഇന്നോളം ജീവിച്ചിട്ടുള്ളവരിൽ വെച്ച് ഏറ്റവും ഉയരം കൂടിയ  മനുഷ്യൻ ഇദ്ദേഹമാണ് എന്നാണ് കരുതപ്പെടുന്നത്.

tallest man 2
ഇതുവരെ ഭൂമിയിൽ ജനിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയരം കൂടിയ മനുഷ്യൻ; 22 ആം വയസ്സിൽ  മരണം; ശരീര വലുപ്പം കൊണ്ട് ലോകത്തെ അമ്പരപ്പിച്ച മനുഷ്യന്‍ 1

അമേരിക്കയിലെ ഇലിനോയിസിൽ 1918 ലാണ് ഇദ്ദേഹം ജനിക്കുന്നത്. ജനിക്കുമ്പോൾ മറ്റ് പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു സാധാരണ കുട്ടിയായിരുന്നു ഇയാൾ. എന്നാൽ കാലക്രമേണ ഇയാളുടെ രൂപത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു തുടങ്ങി. അഞ്ചു വയസ്സ് മാത്രം  പ്രായമുള്ളപ്പോൾ ഒരു കൗമാരക്കാരനോളം വലിപ്പമുല്ല ആളായി ഇദ്ദേഹം മാറി. മുതിർന്ന ആളുകളുടെ വസ്ത്രം വേണ്ടിവന്നു വര്ദ്ലോയ്ക്ക് വേണ്ടി വന്നു. എട്ടു വയസ്സായപ്പോൾ വര്‍ഡ്ലോ തന്റെ പിതാവിനെക്കാൾ വലിപ്പമുള്ള ആളായി മാറി.

വാർഡ്‌ലോയുടെ ശരീരത്തിൽ വളരെ അസാധാരണമായ ഹോർമോൺ ഉൽപാദനം നടക്കുന്ന ഹൈപ്പർ പ്ലാസിയ എന്ന അവസ്ഥ ഉണ്ടായിരുന്നു . ഇതാണ് അസാധാരണമായ ശരീര വലിപ്പത്തിന്റെ കാരണം. ശാരീരിക പ്രത്യേകതകൾ മൂലം അദ്ദേഹം സർക്കസിൽ എത്തുകയും ചെയ്തു. സർക്കസിൽ ചേർന്നതോടെ വര്‍ഡ്ലോ കൂടുതൽ പ്രശസ്തനായി. എന്നാൽ സ്വന്തം ശരീരത്തിന്റെ വലിപ്പം അദ്ദേഹത്തെ വല്ലാതെ തളർത്തി. നടക്കുന്നതിന് പോലും മറ്റു ഉപകരണങ്ങളുടെ സഹായം ആവശ്യമായി വന്നു.

22 ആം വയസ്സിൽ മരണപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് അദ്ദേഹം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ എന്ന സ്ഥിരീകരണം ഉണ്ടാകുന്നത്. കാലിന് പറ്റിയ ഒരു ചെറിയ പരിക്കാണ് വാർഡ്ലോയുടെ മരണത്തിന് കാരണമാകുന്നത്. ആ പരിക്ക് ഭേദമാക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. ഇതിനായി രക്തം മാറ്റിവയ്ക്കുകയും ശസ്ത്രക്രിയയും ഒക്കെ നടത്തിയെങ്കിലും അതൊന്നും വിജയം കണ്ടില്ല. ജന്മനാ ഉണ്ടായ ശാരീരിക പ്രത്യേകത തന്നെയാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായതും. 1940 ജൂലൈയിലാണ് വാർഡ്ലോ  മരിക്കുന്നത്. പ്രത്യേകമായി തയ്യാറാക്കിയ ശവപ്പെട്ടിയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. ഇരുപതോളം പേർ ചേർന്നാണ് ഇദ്ദേഹത്തിന്റെ ശരീരം ചുമന്നുകൊണ്ട് പോയി സംസ്കരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button