കുറച്ചു വർഷങ്ങളായി ജയറാമിനോട് സംസാരിക്കാറു പോലുമില്ല; ജയറാം തന്നോട് കാട്ടിയ സ്നേഹത്തിന്റെ നന്ദിയാണ് പിന്നീട് ചെയ്ത 15 സിനിമകളിലൂടെ തിരികെ കൊടുത്തത്; രാജസേനൻ

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജയറാം തന്നോട് സംസാരിക്കാറ് പോലുമില്ലെന്ന് പ്രമുഖ സംവിധായകൻ രാജസേനന്‍. ജയറാമിന്റെ ഒപ്പം ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരിക്കിയ സംവിധായകനാണ് അദ്ദേഹം. ജയറാമും രാജസേനനും ഒരുമിച്ച് 16 സിനിമകൾ ചെയ്തിട്ടുണ്ട്. ഇതിൽ ഒന്നോ രണ്ടോ ചിത്രങ്ങൾ ഒഴികെ ബാക്കി എല്ലാം തന്നെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ ആയിരുന്നു. എന്നാൽ താനും ജയറാം തമ്മില്‍  ഇപ്പോൾ സംസാരിക്കാറില്ല എന്നും അന്നത്തെ ഓർമ്മകൾ ഇപ്പോഴും തന്‍റെ മനസ്സിൽ ഉണ്ടെന്നും രാജസേനന്‍ പറയുന്നു.

jayaram 1
കുറച്ചു വർഷങ്ങളായി ജയറാമിനോട് സംസാരിക്കാറു പോലുമില്ല; ജയറാം തന്നോട് കാട്ടിയ സ്നേഹത്തിന്റെ നന്ദിയാണ് പിന്നീട് ചെയ്ത 15 സിനിമകളിലൂടെ തിരികെ കൊടുത്തത്; രാജസേനൻ 1

 താൻ ജയറാമിനെ നായകനാക്കി കടഞ്ഞൂർ കല്യാണം എന്ന സിനിമ ചെയ്യുമ്പോൾ ജയറാം നായകനായ ഒരു സിനിമ ചെയ്യുക എന്ന് പറഞ്ഞാൽ പലരും പിന്മാറുന്ന ഘട്ടമായിരുന്നു ഉണ്ടായിരുന്നത്. അന്ന് താനും ഒന്നുമില്ലാതെ ഇരിക്കുന്ന സ്ഥിതി ആയിരുന്നു. ജയറാമും അങ്ങനെതന്നെ ആയിരുന്നു. വളരെ കഷ്ടപ്പെട്ട് ഒരുമിച്ചുണ്ടാക്കിയ സിനിമയാണ് അത്. അന്ന് ജയറാമും വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു നിർമാതാവിനെ കണ്ടെത്താൻ ഒരുപാട് ശ്രമിച്ചു. കുറച്ചു പണം ജയറാം തന്നിട്ടുണ്ട്. താന്‍ കടിഞ്ഞൂർ കല്യാണം എന്ന സിനിമ ചെയ്യുന്ന സമയത്ത് ജയറാം തന്നോട് കാട്ടിയ സ്നേഹത്തിന്റെ നന്ദിയാണ് പിന്നീട് താൻ ചെയ്ത 15 സിനിമകളിലൂടെ തിരികെ കൊടുത്തതെന്ന് രാജസേനൻ പറയുന്നു.

കടിഞ്ഞൂർ കല്യാണം ചെയ്തതിനു ശേഷം അയലത്തെ അദ്ദേഹം,  മുതൽ കനക സിംഹാസനം വരെ ഉള്ള സിനിമകളിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രമാണ് ആവറേജ് ആയി മാറിയത്. ബാക്കി എല്ലാ ചിത്രങ്ങളും നൂറിൽ പുറത്ത് ദിവസങ്ങൾ ഓടിയ സിനിമകളാണ്. എന്നാൽ ഇപ്പോൾ താനും ജയറാമും തമ്മിൽ ഇപ്പോള്‍ സൗഹൃദത്തിൽ അല്ലെന്ന് രാജസേനൻ പറയുന്നു. കുറച്ചു വർഷമായി തമ്മില്‍ സംസാരിക്കാറ് പോലുമില്ല. പക്ഷേ സൗഹൃദത്തിൽ ആയിരുന്നപ്പോൾ ഓർക്കാവുന്ന നല്ല മുഹൂർത്തങ്ങൾ ഇപ്പോഴും മനസ്സിൽ ഉണ്ടെന്ന് രാജസേനൻ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button