പോലീസിന് കുരുക്കായി ഗ്രീഷ്മയുടെ രഹസ്യമൊഴി; മജിസ്ട്രേറ്റിനു മുന്നില്‍ ഗിരീഷ്മ പറഞ്ഞത് ഇങ്ങനെ
പാറശാല ഷാരോൺ കൊലപാതക കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ മജിസ്ട്രേറ്റിനു മുന്നിൽ നൽകിയ രഹസ്യ മൊഴി പോലീസിനെ വെട്ടിലാക്കി. പോലീസ് തന്നെക്കൊണ്ട് നിർബന്ധിച്ചു കുറ്റസമ്മതം നടത്തിക്കുക ആയിരുന്നു എന്നാണ് ഗ്രീഷ്മ മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയിൽ ഉള്ളത് എന്നാണ് വിവരം.
ഗ്രീഷ്മ രഹസ്യ മൊഴി നൽകിയിരിക്കുന്നത് നെയ്യാറ്റിൻകര രണ്ടാം ക്ലാസ് സ്റ്റേറ്റ് വിനോദ് ബാബുവിന്റെ മുമ്പിലാണ്. ഇത് പോലീസിന് തലവേദനയായി മാറിയേക്കാം. എന്നാൽ ഗ്രീഷ്മയെ കുടുക്കുന്ന തെളിവുകൾ ഏറെക്കുറെ ലഭിച്ചു കഴിഞ്ഞതാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഏക ആശ്വാസം. ഗ്രീഷ്മയുടെ റിമാൻഡ് കാലാവധി ഈ മാസം 22 വരെ നീട്ടി നല്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അന്വേഷണ സംഘം ഗ്രീഷ്മയെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയുടെ മുന്നിൽ ഹാജരാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥർ ഗ്രീഷ്മക്ക് അവരുടെ പ്രഭാഷകനുമായി രണ്ടു മിനിറ്റ് തനിച്ച് സംസാരിക്കാൻ അവസരം നൽകി. പിന്നീട് പന്ത്രണ്ടരയോടെ രഹസ്യമൊഴി നൽകുന്നതിനു വേണ്ടി രണ്ടാം ക്ലാസ് മജിസ്ട്രേട്ട് വിനോദ് ബാബുവിന് മുന്നിൽ ഗ്രീഷ്മയെ എത്തിച്ചു.
മൊഴി ക്യാമറയിൽ പകർത്തണോ എന്ന മാജിസ്ട്റേറ്റിന്റെ ചോദ്യത്തിന് വേണമെന്നു ഗ്രീഷ്മ മറുപടി നൽകി. പിന്നീട് ഉദ്യോഗസ്ഥരെ പുറത്തു നിർത്തിയാണ് ഗ്രീഷ്മ മജിസ്ട്രേറ്റിനു രഹസ്യ മൊഴി നൽകിയത്. ഗ്രീഷ്മ മജിസ്ട്രേറ്റിനോട് നൽകിയ രഹസ്യ മൊഴിയിൽ അന്വേഷണ ഉദ്യോഗസ്ഥർ തന്നെ നിർബന്ധിച്ചു കുറ്റസമ്മതം നടത്തിച്ചു എന്നാണ് സൂചന. മാത്രമല്ല ഗ്രീഷ്മ കുറ്റസമ്മതം നടത്തിയാൽ കേസിൽ നിന്നും അമ്മയെയും അമ്മാവനെയും ഒഴിവാക്കി തരാമെന്ന് പോലീസ് പറഞ്ഞിരുന്നതായി ഗ്രീഷ്മ അറിയിച്ചു. ഇതാണ് രഹസ്യമൊഴി നൽകാൻ തന്നെ പ്രേരിപ്പിച്ചത് എന്നാണ് ഗ്രീഷ്മ മജിസ്ട്രേറ്റിനോട് പറഞ്ഞിട്ടുള്ളത്.