മകളുടെ ജന്മദിനത്തിന് 27 സുഹൃത്തുക്കളെ ക്ഷണിച്ചു; ഒരാൾ പോലും വന്നില്ല; അധ്വാനവും പണവും വേസ്റ്റായി; അനുഭവം പങ്ക് വച്ച് അമ്മ
ജന്മദിനങ്ങൾ കുട്ടികളെ സംബന്ധിച്ച് വലിയ സന്തോഷത്തിന്‍റെ നിമിഷങ്ങളാണ്. സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒപ്പം കൂട്ടി അത് ആഘോഷമാക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം കുട്ടികളും. എന്നാൽ ക്ഷണിച്ച ഒരു സുഹൃത്തുക്കളും ആഘോഷത്തിന് പങ്കെടുത്തില്ലെങ്കിലോ. വല്ലാത്ത മാനസിക വിഷമമായിരിക്കും ഉണ്ടാവുക അല്ലേ. അത്തരം ഒരു അനുഭവം സമൂഹമാധ്യമത്തിലൂടെ പങ്ക് വച്ചിരിക്കുകയാണ് ഒരമ്മ.
തന്റെ മകളുടെ ജന്മദിനത്തിന് 27 സുഹൃത്തുക്കളെയാണ് അവർ ക്ഷണിച്ചിരുന്നത്. എന്നാൽ ഒരാൾ പോലും പിറന്നാൾ ആഘോഷത്തിന് എത്തിയില്ല. ബ്രയാന്ന സ്ട്രോങ്ങ് എന്ന 27 കാരിയാണ് തന്റെയും മകളുടെയും ദുരവസ്ഥ പങ്കു വച്ച് സമൂഹ മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോയ്ക്ക് മില്യൺ കണക്കിന് വ്യൂസാണ് ലഭിച്ചിട്ടുള്ളത്. നിരവധിപേർ ഇവരെ ആശ്വസിപ്പിച്ച് കമന്റ് രേഖപ്പെടുത്തി.
തന്റെ മകളുടെ പിറന്നാൾ ആഘോഷത്തിന് ഒപ്പം പഠിക്കുന്ന 27 കൂട്ടുകാരെ ക്ഷണിച്ചിരുന്നു. പക്ഷേ ആരും തന്നെ വിവാഹത്തിന് പങ്കെടുത്തില്ല. സുഹൃത്തുക്കൾക്കായി വാങ്ങിയ പിസയും പാനീയങ്ങളും വീഡിയോയിൽ കാണിക്കുന്നുണ്ട്. പിറന്നാൾ ദിനത്തിൽ സുഹൃത്തുക്കൾക്ക് വിരുന്നിനായി ഒരുക്കിയ ടേബിളിന്‍റെ അരികിലിരുന്ന് മകൾ പിസ്സ കഴിക്കുന്നതും വീഡിയോയിലുണ്ട്. പണവും അധ്വാനവും വെറുതെ ആയിപ്പോയെന്ന് അമ്മ പറയുന്നു. ആഘോഷത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് വേണ്ടി വളരെ വിപുലമായ സജ്ജീകരണങ്ങൾ അമ്മയും മകളും ചേർന്ന് ഒരുക്കിയിരുന്നു. എല്ലാം വെറുതെയായ വിഷമത്തിലാണ് ഇവർ.
അതേസമയം ഇത്തരം അനുഭവം തങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടെന്ന് ചിലർ കമന്റ് ചെയ്തു. തനിച്ചാണ് തങ്ങൾ പിറന്നാളാഘോഷിക്കുന്നത് എന്നും പിറന്നാളിന് വീട്ടിലുള്ളവർ മാത്രം മതിയെന്ന് വയ്ക്കുന്നതാണ് ഏറ്റവും നല്ലതെന്ന് ചിലർ പറഞ്ഞു. സുഹൃത്തുക്കളെ ക്ഷണിച്ചു അവർക്കുവേണ്ടി പണം ചെലവാക്കുന്നതിന് പകരം പിറന്നാൾ കാരിക്ക് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങി കൊടുക്കുകയാണ് വേണ്ടതെന്നാണ് മറ്റു ചിലർ അഭിപ്രായപ്പെട്ടത്.