ഷൈന് തുണയായത് നിർമ്മാതാവിന്റെ ഉന്നത ബന്ധം; സംഗതി മുറുകിയിരുന്നെങ്കിൽ യാത്രാ വിലക്ക് ഉൾപ്പെടെ നേരിടേണ്ടി വന്നേനെ; കോക്ക്പ്പിറ്റില്‍ ചാടിക്കയറാന്‍ ശ്രമിച്ച വിഷയത്തില്‍ നിര്‍ണായകമായത് ?
വിമാനത്തിന്റെ കോക്ക് പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ ഫ്ലൈറ്റിൽ നിന്നും ഇറക്കിവിട്ട സംഭവം വലിയ വാർത്തയായിരുന്നു. എന്നാൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണം ആകാതിരുന്നതിന് പിന്നിൽ ചിത്രത്തിന്റെ നിർമ്മാതാവ് അനൂജ് ഷാജിയുടെ ഗൾഫ് ബന്ധമാണ്. ഇദ്ദേഹം ഗൾഫ് കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന വ്യക്തിയാണ്. അനൂജിന് ഗൾഫിൽ ഉന്നതമായ ബന്ധങ്ങളുണ്ട്. ഇതാണ് ഷൈന് രക്ഷയായത്. ഫ്ലൈറ്റിന്റെ പൈലറ്റ് അനുകൂല നിലപാട് എടുക്കുകയും ചെയ്തു. പരാതിയില്ലെന്ന് പൈലറ്റ് പറഞ്ഞതോടെയാണ് ഷൈൻ തടിയൂരിയത്. അല്ലായിരുന്നെങ്കിൽ ഇയാൾക്ക് ഗൾഫിലേക്ക് യാത്രാ വിലക്ക് പോലും ഉണ്ടാകുമായിരുന്നു.
ഭാരത സർക്കസ് എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഷൈൻ മറ്റ് അണിയറ പ്രവർത്തകരുടെ ഒപ്പം ദുബായിൽ എത്തിയത്. തിരക്കേറിയ പരിപാടികൾ ആയിരുന്നു. വെള്ളിയാഴ്ചത്തെ ഫ്ലൈറ്റിലാണ് ഷൈന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ ഈ വിമാനത്തിൽ അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. പിന്നീട് മറ്റൊരു ഫ്ലൈറ്റിലാണ് ഷൈൻ നാട്ടിലേക്ക് മടങ്ങിയത്.
വിമാനത്തിൽ കയറിയ നടൻ ക്ഷീണം മൂലം ഉറങ്ങാൻ ശ്രമിച്ചെങ്കിലും ടേക്ക് ഓഫിന് ശേഷം മാത്രമേ ഉറങ്ങാൻ അനുവദിക്കുകയുള്ളൂ എന്ന് ജീവനക്കാർ അറിയിച്ചു. ഇത് വലിയ തർക്കമായി മാറി. ഷൈന്‍ വിമാനത്തിന്റെ കോക്ക് പിറ്റ് തുറക്കാൻ ശ്രമിച്ചു. ഇതാണ് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കിയത്.
പക്ഷേ മനപ്പൂർവ്വം ആയിരുന്നില്ല ഇങ്ങനെ സംഭവിച്ചു എന്ന് പൈലറ്റിന് മനസ്സിലായി. ഷൈൻ ഡോർ മാറി തുറന്നതായിരുന്നു. പക്ഷേ അതിനിടെ കൺട്രോൾ റൂമിലേക്ക് മെസ്സേജ് പോവുകയും ചെയ്തു. ഷൈനിനെ ഫ്ലൈറ്റിൽ നിന്ന് പുറത്താക്കുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും ഉന്നതമായ ഇടപെടൽ ഉണ്ടായി. അതുകൊണ്ടാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നത്. മാത്രമല്ല എയർ ഇന്ത്യ ഔദ്യോഗികമായ പരാതി നൽകിയതുമില്ല . അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ പിന്നീട് നടന് ദുബായിലേക്ക് യാത്രാവിലക്ക് വരുമായിരുന്നു. നിർമ്മാതാവ് അനുജ് ഷാജിയുടെ ഇടപെടലാണ് ഷൈന് തുണയായത്. പൈലറ്റ് കടുത്ത നിലപാട് എടുക്കാതിരുന്നതും രക്ഷയായി.