ഒരു കണ്ണിൽ പച്ച,  മറ്റേ കണ്ണിൽ പാർപ്പിൾ; കണ്ണിൽ ടാറ്റു ചെയ്ത യുവതിയുടെ കാഴ്ച ശക്തി തകരാറിലായി

ഇന്ന്  ഒരു വലിയ ട്രെൻഡ് ആയി മാറിയിരിക്കുകയാണ് റ്റാറ്റൂ. പ്രായ വ്യത്യാസം ഇല്ലാതെ എല്ലാവരും ഇന്ന് ഇത്തരത്തിൽ ടാറ്റു ചെയ്യാറുണ്ട്. എന്നാൽ ഒരു യുവതി തന്റെ കണ്ണുകളിൽ ടാറ്റൂ ചെയ്തു പണി വാങ്ങിയിരിക്കുകയാണ്. ഇവരുടെ രണ്ട് കണ്ണുകളുടെയും കാഴ്ചശക്തിക്ക് തകരാർ സംഭവിച്ചു.

eye tatoo 1
ഒരു കണ്ണിൽ പച്ച,  മറ്റേ കണ്ണിൽ പാർപ്പിൾ; കണ്ണിൽ ടാറ്റു ചെയ്ത യുവതിയുടെ കാഴ്ച ശക്തി തകരാറിലായി 1

 പ്രശസ്ത ഓസ്ട്രേലിയൻ മോഡലായ ആമ്പർ ലൂക്കിനെപ്പോലെ ആകുന്നതിനു വേണ്ടിയാണ് ഇവർ ഇത്തരമൊരു സാഹസം കാണിച്ചത്. അയർലൻഡ് സ്വദേശിയായ അനായാ പീറ്റേഴ്സണ്‍  എന്ന 32 കാരിയാണ് മുന്നറിയിപ്പുകൾ വകവയ്ക്കാതെ കണ്ണുകളിൽ റ്റാറ്റു ചെയ്തത്. ഇവരോട് കണ്ണിൽ ടാറ്റൂ ചെയ്താല്‍ കാഴ്ച വരെ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് നൽകിയെങ്കിലും ഇവർ അതൊന്നും ചെവിക്കൊണ്ടില്ല. ഓസ്ട്രേലിയൻ മോഡലായ ആംബർ ലൂക്കിനും ഇത്തരത്തിൽ കണ്ണിനുള്ളിൽ ടാറ്റു ചെയ്തത് കാഴ്ച ശക്തിയെ ബാധിച്ചിരുന്നു.

2019 ലാണ് ആമ്പർ ലൂക്ക് രണ്ട് കണ്ണിലും ടാറ്റൂ ചെയ്തത്. അവരുടെ കാഴ്ച ശക്തിയെ പ്രതികൂലമായ ബാദിച്ചത് ഇവർക്ക് അറിയാമായിരുന്നു,എന്നിട്ട് കൂടി ടാറ്റു ചെയ്യാൻ തന്നെയായിരുന്നു ഇവരുടെ തീരുമാനം. 2020 ലാണ് അനായാ തന്റെ 2 കണ്ണുകളിലും വ്യത്യസ്ത നിറം ടാറ്റു ചെയ്തത്. ഒരു കണ്ണിൽ പച്ച നിറവും മറ്റേ കണ്ണിൽ പർപ്പിൾ നിറവുമാണ് ടാറ്റൂ അടിച്ചത്. ടാറ്റൂ ചെയ്തതിനു ശേഷം അസഹനീയമായ തലവേദനയും കണ്ണുകൾ എപ്പോഴും വരണ്ടു പോകുന്ന അവസ്ഥയും അനുഭവപ്പെടാൻ തുടങ്ങി. ആദ്യം ഒന്നും ഇവർ അത് കാര്യമാക്കിയില്ല. എന്നാൽ കുറച്ചു മാസം കഴിഞ്ഞതോടെ കണ്ണ് വീങ്ങി വീർത്തു. ഇതോടെയാണ് അനായ ആശുപത്രിയിൽ എത്തി ചികിത്സ തേടുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിയുടെ കാഴ്ച ശക്തിക്ക് കാര്യമായ തകരാറ് സംഭവിച്ചു എന്ന് മനസ്സിലായി. അധികം വൈകാതെ തന്നെ ഇവർ പൂർണമായും അന്ധയായി മാറും എന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. എന്നാൽ ഇത് എങ്ങനെ പരിഹരിക്കണം എന്ന് അറിയില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

അതേസമയം എടുത്തുചാട്ടം മൂലം ഇത്തരം ഒരു പ്രവർത്തി ചെയ്തതിൽ ഖേദമുണ്ടെന്ന് ആനായ പറയുന്നു. കാഴ്ച ശക്തി നഷ്ടപ്പെടും എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞതായും അതിനോട് പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് താനെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button