യൂസഫലി എന്ന വാക്കിന് മനുഷ്യസ്നേഹം എന്നുകൂടി അർത്ഥമുണ്ട്; തൂക്കുകയറിൽ നിന്നും ജീവൻ രക്ഷിച്ച രക്ഷകനെ കണ്ട് നന്ദി അറിയിക്കാൻ ബെക്സ് എത്തി
തൂക്കു കയറിൽ നിന്നും തന്റെ ജീവൻ രക്ഷിച്ച രക്ഷകനോട് നന്ദി പറഞ്ഞു ബെക്സ് കൃഷ്ണ . ബെക്സിന്റെ വാക്കുകൾ കേട്ട് ലുലു ഗ്രൂപ്പിന്റെ ചെയർമാൻ എം എ യൂസഫലിയുടെ കണ്ണ് നടന്നു.
2012 ലാണ് ബെക്സിന്റെ ജീവിതത്തിൽ ആ ദുരന്തം വന്നു പെടുന്നത്. അബുദാബിയിൽ വച്ച് നടന്ന ഒരു വാഹനാപകടത്തിൽ സുഡാൻ വംശജനായ കുട്ടി മരിക്കുകയും വാഹനം ഓടിച്ചിരുന്ന തൃശ്ശൂർ സ്വദേശി ബെക്സിനെ യു എ ഇ യുടെ സുപ്രീം കോടതി വധശിക്ഷയ്ക്ക് വധിക്കുകയും ചെയ്തു. അവിടെ നിന്നുമാണ് ബെക്സിന് പുതിയ ജീവിതം യൂസഫലി സമ്മാനിച്ചത്.
അമ്മയും ഭാര്യയും മകനും ഉള്ള ബെക്സിന്റെ നിർധന കുടുംബത്തെ സംരക്ഷിക്കാൻ യൂസഫലി നിരന്തരമായി പരിശ്രമിച്ചു കൊണ്ടിരുന്നു. ഒടുവിൽ മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് ഒരു കോടിയോളം രൂപ ബ്ലഡ് മണി നൽകിയാണ് അദ്ദേഹം ബെക്സ് കൃഷ്ണയെ വധശിക്ഷയിൽ നിന്നും രക്ഷിച്ചെടുത്തത്. ബെക്സിനെ തൂക്കുകയറില് നിന്നും രക്ഷിച്ച് നാട്ടിലെത്തിച്ചതും യൂസഫലിയുടെ നിതാന്ത പരിശ്രമത്തിന്റെ ഫലമായാണ്. തനിക്ക് പുനർജന്മം നൽകിയ യൂസഫലിയെ നേരിട്ട് കാണണമെന്ന ആഗ്രഹമാണ് ഇപ്പോൾ യാഥാർത്ഥ്യമായത്. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ വച്ചാണ് ബെക്സ് കൃഷ്ണ യൂസഫലിയെ ആദ്യമായി നേരിൽ കണ്ടത്.
ദൈവത്തെപ്പോലെ വന്ന് തന്നെ രക്ഷപ്പെടുത്തിയെന്ന് ബെക്സ് കൃഷ്ണ പറഞ്ഞു മുഴുവിപ്പിക്കും മുൻപ് യൂസഫലി ചേർത്ത് പിടിച്ചു . ഒരിക്കലും അങ്ങനെ പറയരുത് താൻ ദൈവം നിയോഗിച്ച ഒരു ദൂതൻ മാത്രമാണ്. ജാതിക്കും മതത്തിനും അപ്പുറം മനുഷ്യസ്നേഹമാണ് ഏറ്റവും വലുത്, അതിനെ താനൊരു നിമിത്തമായി മാറുകയായിരുന്നു എന്ന് യൂസഫലി പറഞ്ഞു.