ഇത്  ‘മിസ് അണ്‍ സിങ്കബിള്‍’; ഒരിയ്ക്കലും മുങ്ങിപ്പോകാത്തവള്‍; ഏറ്റവും ഭാഗ്യവതിയും നിര്‍ഭാഗ്യവതിയുമായ സ്ത്രീ ഇവരാണ്; ഇങ്ങനെ പറയാൻ ഒരു കാരണമുണ്ട്

 മരിച്ചിട്ട് 50 വർഷങ്ങൾ കഴിഞ്ഞു. പക്ഷേ ഇന്നും ലോകം അവരെ ഓർക്കുന്നു. ഇന്നുവരെ ജീവിച്ചിരുന്നവരിൽ ഏറ്റവും ഭാഗ്യവതിയും നിർഭാഗ്യവതിയുമായ സ്ത്രീ എന്ന വിശേഷണത്തിന് അര്‍ഹയാണ് ഇവര്‍. വയലറ്റ് ജസൂഫ് എന്നാണ് ഇവരുടെ പേര്.

miss sink 1
ഇത്  ‘മിസ് അണ്‍ സിങ്കബിള്‍’; ഒരിയ്ക്കലും മുങ്ങിപ്പോകാത്തവള്‍; ഏറ്റവും ഭാഗ്യവതിയും നിര്‍ഭാഗ്യവതിയുമായ സ്ത്രീ ഇവരാണ്; ഇങ്ങനെ പറയാൻ ഒരു കാരണമുണ്ട് 1

 ടൈറ്റാനിക് ഉൾപ്പെടെ ലോകത്തെ നടുക്കിയ 3 കപ്പൽ അപകടങ്ങളിലും ഇവർ ഉണ്ടായിരുന്നു. പക്ഷേ അതിൽ നിന്നെല്ലാം അവിശ്വസനീയമായി രക്ഷപ്പെട്ട വ്യക്തിയാണ് ജെസൂഫ് . 83ആം വയസ്സിൽ മരണത്തിന് കീഴടങ്ങുമ്പോൾ ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു ജീവിതം അവർ ജീവിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പതിറ്റാണ്ടുകൾക്കിപ്പുറവും അവർ ഓർമ്മിക്കപ്പെടുന്നു.

 21 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ജസൂഫ് ഒറിനോക്കോ എന്ന കപ്പലിൽ ഓഷ്യൻ ലൈനറുടെ ജോലിയിൽ പ്രവേശിക്കുന്നത്. രണ്ടു വർഷങ്ങൾക്കു ശേഷം ഇതേ കമ്പനി നിർമ്മിച്ച ക്രൂയിസർ ആയ എച്ച് എം എച്ച് എസ് ഒളിമ്പിക്സിൽ ഇവർ ജോലിക്ക് പ്രവേശിച്ചു. ജസൂഫ് ജോലിയിൽ പ്രവേശിച്ച് ഒരു വർഷത്തിനു ശേഷം ഒരു ഇടുങ്ങിയ കടലിടുക്കിലൂടെ പോകുന്നതിനിടെ ബ്രിട്ടീഷ് യുദ്ധക്കപ്പലായ എച്ച് എം എച്ച് എസ് ഹോക്കുമായി ജസൂഫ് ജോലി ചെയ്തിരുന്ന കപ്പൽ കൂട്ടിയിടിച്ചു. ഒരു വലിയ കപ്പല്‍ അപകടം ആയിരുന്നു എങ്കില്‍ പോലും ആളപായമൊന്നും ഉണ്ടായില്ല.

 പിന്നീട് ഇവരെ ആർ എം എസ് ടൈറ്റാനിക്കിലേക്ക് മാറ്റി. അത് ലോകം കണ്ട ഏറ്റവും വലിയ കപ്പൽ ദുരന്തത്തിനാണ് വഴി വെച്ചത്. മഞ്ഞുമലയിൽ ഇടിച്ച്  ടൈറ്റാനിക് തകർന്നടിയുമ്പോൾ ജസൂഫ് ആ കപ്പലില്‍ ജോലിക്ക് ഉണ്ടായിരുന്നു. പക്ഷേ ഭാഗ്യം അവരെ തുണച്ചു. ലൈഫ് ജാക്കറ്റ് ലഭിച്ച അവര്‍ രക്ഷപ്പെട്ടു. ജീവിതത്തിൽ വളരെ വലിയ രണ്ട് ദുരന്തങ്ങൾ അവരെ തേടിയെത്തിയിട്ടും തളർന്നില്ല. അവർ ജോലി തുടർന്നുകൊണ്ടേയിരുന്നു.

 പിന്നീട് ഒന്നാം ലോകമഹായുദ്ധ കാലത്ത് എച്ച് എം എച്ച് എസ് ബ്രിട്ടാനിക്കൽ റെഡ് ക്രോസ് കാര്യസ്ഥനായി ജോലി ആരംഭിച്ചു. ഇത് യുദ്ധത്തിൽ പരിക്ക് പറ്റുന്ന സൈനികരെ യുകെയിലേക്ക് കൊണ്ടുപോകുന്ന ഒരു ഹോസ്പിറ്റൽ കപ്പൽ ആയിരുന്നു.  എന്നാല്‍ കപ്പലിനും അപകടം സംഭവിച്ചു.  കടലിലെ ഒരു ജർമൻ ഖനിയിൽ ഇടിച്ചു ഈ കപ്പല്‍ മുങ്ങി. പക്ഷേ അവിടെയും ജസൂഫിന്‍റെ ഒപ്പം ആയിരുന്നു ഭാഗ്യം. ജസൂഫ്  ഉള്‍പ്പടെ നിരവധി യാത്രക്കാർ ലൈഫ് ബോട്ടിന്റെ സഹായത്തിൽ രക്ഷപ്പെട്ടു.

ഇതോടെ ജസൂഫിന് ഒരു പേര് വീണു കിട്ടി ‘മിസ്സ് അണ്‍ സിങ്കബിള്‍’. പിന്നീട് ജസൂഫ് നെ കുറിച്ച് നിരവധി ഫീച്ചറുകളും ഡോക്യുമെന്റുകളും രചിക്കപ്പെട്ടു. ജീവിതത്തെ പ്രത്യാശയോടെ  കണ്ട് നേരിടണം എന്നതിന് പ്രചോദനമാണ് അവര്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button