റേപ്പ് പോലെ തന്നെ ഭീകരമാണ് വ്യാജ റേപ്പ് ആരോപണവും; എല്ലാവരും ആദ്യം ദിലീപ് കുറ്റക്കാരനാണ് എന്നാണ് വിശ്വസിച്ചത്;  എന്നാലിപ്പോള്‍ കുറ്റക്കാരൻ ആണോ അല്ലയോ എന്ന് കോടതി പറയട്ടെ എന്ന് നിലയിലേക്ക് എത്തിയിട്ടുണ്ട്; രാഹുൽ ഈശ്വർ

 സാങ്കേതികമായി ദിലീപ് സമര്‍പ്പിച്ച ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിയത് തിരിച്ചടിയാണെന്ന് സമ്മതിച്ച് രാഹുൽ ഈശ്വർ. കോടതിയിൽ നിന്നും ഒരു വിധി പ്രതീക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

rajhul eashwar 1
റേപ്പ് പോലെ തന്നെ ഭീകരമാണ് വ്യാജ റേപ്പ് ആരോപണവും; എല്ലാവരും ആദ്യം ദിലീപ് കുറ്റക്കാരനാണ് എന്നാണ് വിശ്വസിച്ചത്;  എന്നാലിപ്പോള്‍ കുറ്റക്കാരൻ ആണോ അല്ലയോ എന്ന് കോടതി പറയട്ടെ എന്ന് നിലയിലേക്ക് എത്തിയിട്ടുണ്ട്; രാഹുൽ ഈശ്വർ 1

ചില കാര്യങ്ങൾ കോടതിയിൽ ഉന്നയിക്കുന്നത് അത് അതുപോലെ തന്നെ കിട്ടാൻ വേണ്ടിയല്ല, മറിച്ച് പിന്നീട് ഒരു അവസരം ലഭിക്കുമ്പോൾ ഇത് പറഞ്ഞിട്ടുണ്ടായിരുന്നു എന്ന് പറയാൻ വേണ്ടി കൂടിയാണ്. മണി പവർ ഉള്ളവർ രക്ഷപ്പെട്ടു പോകാൻ പാടില്ല അതുപോലെ തന്നെ ആർക്കെങ്കിലും മീഡിയ പവർ ഉണ്ടെങ്കിൽ അയാളെ ശിക്ഷിക്കുകയും ചെയ്യരുത്. പണം പോലെ തന്നെ സ്ട്രോങ്ങ് ആണ് നമ്മുടെ നാട്ടിൽ മീഡിയയും. അതുകൊണ്ട് മണി പവർ കൊണ്ട് ആരും രക്ഷപ്പെടുന്നത് എന്ന് പറയുന്നതുപോലെ തന്നെയാണ് മീഡിയ പവര്‍ കൊണ്ട് ശിക്ഷിക്കപ്പെടുക എന്ന് പറയുന്നത്.  മണി പവറോ മീഡിയ പവറോ ഇല്ലാത്ത ആരെങ്കിലും കുറ്റവാളി എന്ന ചാപ്പു കുത്തി സമൂഹം പ്രഷർ ചെലുത്തി ഒരാളെ ജയിലിൽ ഇടാം എന്ന ചിന്ത പോലും ആരുടെയും ഇടയിൽ ഉണ്ടാകാൻ പാടില്ല എന്ന് രാഹുൽ പറഞ്ഞു.

 ദിലീപ് ആക്രമിക്കപ്പെടുന്നു എന്ന് വക്കീൽ രാമൻപിള്ളയ്ക്ക് കോടതിയിൽ നിലപാട് എടുക്കേണ്ടി വന്നതിന്റെ കാരണം മാധ്യമപ്രവർത്തകനായ നികേഷ് കുമാർ ആണെന്ന് രാഹുൽ ആരോപിക്കുന്നു. മാധ്യമങ്ങൾക്ക് ജാഗ്രത ആവശ്യമാണ്. ഇവിടെ ക്രൂരമായ ഒരു സംഭവം നടന്നു അതിൽ വല്ലാത്ത വിഷമമുണ്ട് പക്ഷേ അതിൽ ദിലീപിന് പങ്കില്ല എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താൻ. എന്നാൽ ദിലീപിന് പങ്കുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് പ്രകാശ് ബാരെയും നികേഷ് കുമാറും.

 ഇവിടെ ശരിക്കുമുള്ള ചോദ്യം എത്ര ആരോപണങ്ങൾ വന്നു എന്നല്ല മറിച്ച് എത്ര ആരോപണങ്ങൾ തെളിയിക്കാനുള്ള എവിഡൻസ് ഉണ്ട് എന്നതാണ്. ഒരു നരേറ്റീവ് സൃഷ്ടിക്കാൻ വേണ്ടി ദിലീപിനെതിരെ എന്ത് വേണമെങ്കിലും പറയാം പക്ഷേ അതിനപ്പുറം അദ്ദേഹത്തിനെതിരെ  എന്തെങ്കിലും തെളിവുണ്ടോ എന്ന കാര്യമാണ് പരിശോധിക്കേണ്ടതെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

 സത്യത്തിന് ഒപ്പം നിൽക്കണമെന്ന് നിലപാടിലേക്ക് നടൻ കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുള്ളവർ വന്നിട്ടുണ്ട്. ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് കോടതിയാണ് പറയേണ്ടത്,അതുപോലെ തന്നെ ഭീകരമാണ് വ്യാജ റേപ്പ് ആരോപണവും എന്ന് രാഹുൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button