കെ ജി എഫിൽ വീണ്ടും സ്വര്‍ണ ഖനനം തുടങ്ങാൻ ഒരുങ്ങി കേന്ദ്ര സർക്കാർ; ഇത്തവണ സര്ക്കാര്‍ പ്രതീക്ഷിക്കുന്നത് എത്ര കോടി ആണെന്നറിയുമോ

ലോക പ്രശസ്തമായ കർണാടകത്തിലെ കോലാർ ഉൾപ്പെടെയുള്ള സ്വർണ്ണ ഖനികളിൽ വീണ്ടും പ്രവർത്തനാം ആരംഭിക്കാന്‍ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. 20 വർഷം മുൻപാണ് കോലാർ ഗോൾഡ് ഫീൽഡിൽ  ഖനനം നിർത്തിയത്. അന്ന് രാജ്യത്തു ഉണ്ടായിരുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്വർണ്ണ ഖനനം നടത്തുന്നത് നഷ്ടമായതു കൊണ്ടാണ് അന്ന് അധികാരികള്‍ ഇത് നിർത്തി വയ്ക്കാന്‍ കാരണം. എന്നാൽ ഇപ്പോഴത്തെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തിൽ കുറഞ്ഞ ചെലവിൽ സ്വർണം ഖനനം ചെയ്യാമെന്നാണ് കേന്ദ്ര സര്ക്കാര്‍ പ്രതീക്ഷിക്കുന്നത് . ഇതാണ് ഖനനം പുനരാരംഭിക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിക്കുന്നത്.

KGF 1
കെ ജി എഫിൽ വീണ്ടും സ്വര്‍ണ ഖനനം തുടങ്ങാൻ ഒരുങ്ങി കേന്ദ്ര സർക്കാർ; ഇത്തവണ സര്ക്കാര്‍ പ്രതീക്ഷിക്കുന്നത് എത്ര കോടി ആണെന്നറിയുമോ 1

 ഈ പദ്ധതിയിലൂടെ  1,73,859 കോടി രൂപയുടെ ലാഭമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി ആറു മാസത്തിനുള്ളിൽ തന്നെ ഖനികൾ ലേലം ചെയ്യാനാണ് സർക്കാർ പദ്ധതിയിടുന്നത് . നിരവധി വിദേശ കമ്പനികൾ ലേലത്തിന് എത്തും എന്നാണ് സര്‍ക്കരിന്റെ പ്രതീക്ഷ. നിലവിൽ ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

കോലാർ ഗോൾഡ് ഫീൽഡ് സ്ഥിതി ചെയ്യുന്നത് ബാംഗ്ലൂരിൽ നിന്ന് 65 കിലോമീറ്റർ അകലെയാണ്. ഇത് രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന ഖനികളിൽ ഒന്നാണ്. ഈ ഖനിയെ ചുറ്റിപ്പറ്റി നിറം പീടിപ്പിച്ച പല കഥകളും പ്രചരിക്കുന്നുണ്ട്. കോലാർ കനി   പശ്ചാത്തലമാക്കി ഒരുക്കിയ കെ ജി എഫ് എന്ന ചിത്രം വൻ വിജയം നേടിയിരുന്നു . ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായി ഇത് മാറി . ഇതോടെയാണ് കെ ജി എഫ് വീണ്ടും വാർത്തകളിൽ നിറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button