ജയന്റെ ഹെലികോപ്റ്റർ അപകടമരണം വിഷയമാക്കിയ ഡിറ്റക്ടീവ് നോവൽ വൻ വിവാദത്തിലേക്ക്

 ഇന്ത്യൻ സിനിമയിലെ ആദ്യത്തെ സൂപ്പർ ഹീറോ എന്ന വിശേഷണത്തിന് അർഹനായ മലയാളി നടനാണ് ജയൻ. അദ്ദേഹത്തിന്റെ ജീവിതത്തിനോട് സാമ്യം ഉള്ള മലയാള ഡിറ്റക്റ്റീവ് നോവൽ ‘1980’ വിവാദത്തിലേക്ക്.  അപകട മരണം എന്ന് കരുതപ്പെട്ടിരുന്ന ഒരു ചലച്ചിത്ര താരത്തിന്റെ ആസൂത്രിത കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് നോവലിന്റെ ഇതി വൃത്തം. മലയാള സിനിമയിലെ കൊട്ടേഷൻ സംഘങ്ങളെക്കുറിച്ചും രഹസ്യമായ സാമ്പത്തിക ഇടപാടുകളെ കുറിച്ചുമൊക്കെ ഈ നോവൽ പ്രതിപാദിക്കുന്നുണ്ട്. ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരും ആയ നിരവധി താരങ്ങളുമായി ഈ നോവലിലെ കഥാപാത്രങ്ങൾക്ക് ഉള്ള സാമ്യം വലുതാണ്.

jayan 1
ജയന്റെ ഹെലികോപ്റ്റർ അപകടമരണം വിഷയമാക്കിയ ഡിറ്റക്ടീവ് നോവൽ വൻ വിവാദത്തിലേക്ക് 1

ബോളിവുഡ് ഉൾപ്പെടെയുള്ള ഇന്ത്യൻ സിനിമാ വ്യവസായത്തിന്‍റെ അണിയറ കഥകളാണ് നോവലിന്റെ പശ്ചാത്തലം. ഈ നോവലിലെ പല കഥാപാത്രങ്ങൾക്കും കമലഹാസൻ , രജനികാന്ത് , മമ്മൂട്ടി , മോഹൻലാൽ , പ്രേംനസീർ തുടങ്ങിയവരുടെ ഛായ ഉണ്ട് എന്നതാണ് വിവാദത്തിന് കാരണം. കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു ജയൻ മരിക്കുന്നത്. ജയൻ മരിച്ചിട്ട് 42 വർഷം പിന്നിട്ടിട്ടും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല.

1980 എന്ന ഈ നോവൽ കൈകാര്യം ചെയ്തിരിക്കുന്നത് അന്നത്തെ ദുരൂഹത ഉണർത്തുന്ന ചില സാഹചര്യങ്ങളാണ്. ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു മരിക്കുന്നത് സൂപ്പർസ്റ്റാർ ജഗൻ ശങ്കർ എന്ന നടനാണ്. പേരു മാത്രമല്ല ജയന്റെ ജീവിതവും മരണവും ഒക്കെ  ഏറെ നോവലിലിലെ കഥാപാത്രത്തോട് വലിയ സാമ്യം ആണ് ഉള്ളത്. പടയൊരുക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്നതിനിടെ മദ്രാസിനടുത്തുള്ള സ്ഥലത്ത് വച്ചാണ് നോവലിൽ നായകൻ അപകടത്തിൽപ്പെട്ട് മരിക്കുന്നത്. ജഗൻ മരിച്ചു 38 വർഷത്തിനു ശേഷം അദ്ദേഹത്തിന്റെ കടുത്ത ആരാധകനായ കൃഷ്ണൻകുട്ടി ഡിക്ടറ്റീവ് പെരുമാളിനെ സമീപിക്കുന്നു. ഇദ്ദേഹം കേസെടുക്കുന്നതും കൊലപാതകം ആണെന്ന് കണ്ടെത്തുന്നതാണ് നോവലിന്റെ പശ്ചാത്തലം. അൻവർ അബ്ദുള്ളയാണ് ഈ നോവൽ രചിച്ചിരിക്കുന്നത്. മാതൃഭൂമി ബുക്സ് ആണ് പ്രസാധകർ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button