അനുജന്റെ പഠനം മുടങ്ങാതിരിക്കാൻ എംബിബിഎസ് പഠനം ഉപേക്ഷിച്ച ചേച്ചിക്ക് സഹായഹസ്തവുമായി ആലപ്പുഴ ജില്ലാ കളക്ടർ; കളക്ടര്‍ കരുണയുടെ മുഖമാകുമ്പോള്‍
തന്റെ അനിയന്റെ പഠനം മുടങ്ങാതിരിക്കുന്നതിന് വേണ്ടി എംബിബിഎസ് പഠനം ഉപേക്ഷിക്കാൻ തയ്യാറായ ചേച്ചിക്ക് സഹായഹസ്തം നീട്ടി ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ. സമൂഹ മാധ്യമത്തിൽ അദ്ദേഹം പങ്കുവെച്ച ഒരു കുറുപ്പിലാണ് അനിയനോടുള്ള സ്നേഹവും വാത്സല്യവും മൂലം പഠനം പകുതി വഴിക്ക് ഉപേക്ഷിച്ച ചേച്ചിയെ കുറിച്ച് കളക്ടര്‍ വാചാലനായത്.
അച്ഛനും അമ്മയ്ക്ക് ശേഷം ചേച്ചിയാണ് നമ്മുടെ അമ്മ. അത്തരമൊരു അമ്മയെ കഴിഞ്ഞ ദിവസം താൻ കാണാനിടയായി. തോട്ടപ്പള്ളി സ്വദേശിയായ ആ മകളെ കളക്ടറേറ്റിൽ വച്ചാണ് ആദ്യമായി കാണുന്നത്. കഴിഞ്ഞ വർഷം അച്ഛനെയും അമ്മയും നഷ്ടപ്പെട്ടതും അതുകൊണ്ട് രണ്ടാം വർഷം എൻജിനീയറിങ്ങിന് പഠിക്കുന്ന അനിയന്റെ പഠനം മുടങ്ങാതിരിക്കുന്നതിന് പണം കണ്ടെത്താനുള്ള പിന്തുണ വേണമെന്നുമുള്ള ആവശ്യവുമായാണ് ആ മകൾ വന്നത്. അങ്ങനെയാണ് ആ മകളെ പറ്റിയും കുടുംബത്തെപ്പറ്റിയും കൂടുതലായി ചോദിച്ചു മനസ്സിലാക്കുന്നത്.
ആ മകൾ എംബിബിഎസ് വിദ്യാർഥിയാണെന്ന് അപ്പോഴാണ് അറിയുന്നത്. പഠനം സാമ്പത്തിക പ്രയാസം കാരണം നിർത്തേണ്ടി വന്നു എന്ന് ആ കുട്ടി സങ്കടത്തോടെ പറഞ്ഞു. പഠനത്തിന് സഹായം വേണ്ട എന്ന് താൻ ചോദിച്ചപ്പോൾ തന്നെക്കാളും അനിയന്റെ പഠനം മുടങ്ങരുത് എന്നതാണ് ആഗ്രഹം എന്നും അതിനാണ് പ്രാധാന്യമെന്നാണ് ആ മകള്‍ തന്നോട് പറഞ്ഞത്. തന്റെ അനിയനോട് ഉള്ള സ്നേഹവും വാത്സല്യവും കണ്ട് ചുറ്റുമുള്ളവരുടെ കണ്ണുകൾ നിറഞ്ഞു. താൻ ഇതുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായി ലക്കി യോട് സംസാരിക്കുകയും അദ്ദേഹം ഈ മകളുടെയും അനിയന്റെയും മുഴുവൻ പഠനച്ചെലവും ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ആ മകൾ ആഗ്രഹിച്ചതുപോലെ ഇനി അനിയന് ഒരു സാമ്പത്തിക പ്രതിസന്ധിയുമില്ലാതെ പഠിക്കാം. ഈ മോൾക്കും അനിയനും എല്ലാവരുടെയും അനുഗ്രഹം വേണമെന്ന് രവി തേജ കുറിച്ചു. മുഴുവൻ പഠന ചിലവും ഏറ്റെടുത്ത ലക്കിക്ക് അദ്ദേഹം ആശംസകൾ അർപ്പിക്കുകയും ചെയ്തു.