അയ്യപ്പഭക്തന്മാരിൽ നിന്നും കൈക്കൂലി; ആൾ ഒന്നിന് നൂറ് രൂപ; എം വി ഡി ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി
അയ്യപ്പഭക്തന്മാരിൽ നിന്നും കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടി. ഇടുക്കി കുമളിയിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയ കെജി മനോജ് അസിസ്റ്റന്റ് ഹരികൃഷ്ണൻ എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്.
കേരള അതിർത്തി കടന്ന് എത്തുന്ന അയ്യപ്പഭക്തന്മാരിൽ നിന്നും ഒരാളിന് 100 രൂപ വീതമാണ് ഇവർ ഈടാക്കിയത്. രഹസ്യ വിവരം ലഭിച്ച ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും കണക്കിൽ പെടാത്ത നാലായിരം രൂപ കണ്ടെത്തി.
വിജിലൻസ് വളരെ വിദഗ്ധമായി ഇവരെ വളരെ വിദഗ്ദമായി കുടുക്കുകയായിരുന്നു. കുമളി ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നു എന്ന് വിവരം ലഭിച്ചിരുന്നു. തീർത്ഥാടനത്തിനായി എത്തുന്ന ഭക്തരുടെ പെർമിറ്റ് സീൽ ചെയ്യാൻ ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. തുടർന്ന് വളരെ തന്ത്രപരമായി അയ്യപ്പഭക്തന്മാരുടെ വാഹനത്തിൽ വേഷം മാറി വിജിലൻസ് ഉദ്യോഗസ്ഥർ ചെക്ക് പോസ്റ്റിൽ എത്തി. വാഹനത്തിൽ പത്ത് പേരുണ്ടായിരുന്നു ആളൊന്നിന് 100 രൂപ വീതം ആയിരം രൂപ നൽകാൻ മനോജ് ആവശ്യപ്പെട്ടു. തുടർന്ന് ഇടുക്കി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സംഘം പരിശോധന നടത്തിയപ്പോഴാണ് കണക്കിൽ പെടാത്ത പണം കണ്ടെത്തിയത്. മേശയുടെ അടിയിലും മറ്റുമായാണ് പണം സൂക്ഷിച്ചിരുന്നത്.
മാത്രമല്ല ഡ്യൂട്ടി സമയത്ത് മനോജ് എന്ന ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മെഡിക്കൽ പരിശോധനയിൽ നിന്നും ഇത് വ്യക്തമായിട്ടുണ്ട്. നിലവിൽ ഇരുവരെയും ഔദ്യോഗിക ചുമതയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഇവരുടെ പേരിലുള്ള കൂടുതൽ നടപടികൾ വൈകാതെ തന്നെ ഉണ്ടാകുമെന്ന് ഉന്നത അധികാരികൾ അറിയിച്ചു.