ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുന്ന  മകന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പിതാവ്, കുട്ടിയുടെ പോക്കറ്റ്  പരിശോധിച്ചപ്പോൾ കിട്ടിയത് ഒരു പൊതി കഞ്ചാവ്; സംഭവം തൃശൂരില്‍

ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകന്റെ കുറച്ചു ദിവസങ്ങളായുള്ള പെരുമാറ്റത്തിൽ പിതാവിന് കാര്യമായ സംശയം തോന്നിയിരുന്നു. പക്ഷേ എന്താണ് കാരണമെന്ന് എത്ര ശ്രമിച്ചിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ പിതാവ് സ്കൂളിലെത്തി മകനെ കാത്തുനിന്നു. സുഹൃത്തുക്കളുടെ ഒപ്പം എത്തിയ മകനെ തനിച്ച് മാറ്റി നിർത്തി പരിശോധിച്ചപ്പോൾ മകന്റെ പോക്കറ്റിൽ നിന്നും കണ്ടെത്തിയത് ഒരു പൊതി കഞ്ചാവ്. ഉടൻ തന്നെ പിതാവ് ഈ വിവരം പോലീസിന് അറിയിച്ചു. വൈകാതെ സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തിയ പോലീസ് സ്കൂളിൽ വിശദമായ പരിശോധന നടത്തി. സ്കൂളിലെ നാല് വിദ്യാർഥികൾ കൂടി കഞ്ചാവ് ഉപയോഗിക്കുന്നതായി കണ്ടെത്തി. പോലീസിനെ പോലും ഞെട്ടിക്കുന്ന ഈ സംഭവം നടന്നത് തൃശ്ശൂരിലെ പ്രശസ്തമായ ഒരു സ്കൂളിലാണ്.

school drugs use 1
ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുന്ന  മകന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പിതാവ്, കുട്ടിയുടെ പോക്കറ്റ്  പരിശോധിച്ചപ്പോൾ കിട്ടിയത് ഒരു പൊതി കഞ്ചാവ്; സംഭവം തൃശൂരില്‍ 1

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മകന്റെ പെരുമാറ്റത്തിൽ പിതാവിന് ചില സംശയങ്ങൾ തോന്നിയിരുന്നു. എന്നാൽ വീടിനുള്ളിൽ വിശദമായി പരിശോധിച്ചിട്ടും സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് സ്കൂളിലെത്തിയതിനു ശേഷം കുട്ടിയെ വിശദമായി പരിശോധിക്കാൻ പിതാവ് തീരുമാനിക്കുന്നത്. ഈ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സ്കൂളിൽ നിരവധി കുട്ടികൾ ഇത്തരത്തിൽ കഞ്ചാവ് ഉപയോഗിക്കുന്നതായി അറിയാൻ കഴിഞ്ഞു.

school drug use 2
ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുന്ന  മകന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പിതാവ്, കുട്ടിയുടെ പോക്കറ്റ്  പരിശോധിച്ചപ്പോൾ കിട്ടിയത് ഒരു പൊതി കഞ്ചാവ്; സംഭവം തൃശൂരില്‍ 2

പെൺകുട്ടികൾക്കിടയിൽ പോലും ഇപ്പോൾ ലഹരി ഉപയോഗം കൂടി വരികയാണ്. തിരുവനന്തപുരത്തെ ഒരു പ്രമുഖ സർക്കാർ സ്കൂളിലെ വിദ്യാർഥിനിയുടെ ബാഗിൽ നിന്നും ബീഡി കണ്ടെത്തിയ സംഭവം വലിയ വാർത്ത ആയിരുന്നു. തന്റെ മക്കളെ നിർബന്ധിച്ച് ബീഡി വലിപ്പിച്ചത് സഹപാഠി തന്നെയാണെന്ന് വിദ്യാർഥിനിയുടെ അമ്മ പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുട്ടിയെ കൊണ്ട് നിർബന്ധിച്ച് വലിപ്പിച്ചത് വെറും ബീഡി അല്ലന്നും കഞ്ചാവാണെന്നും മാതാവ് സ്കൂൾ അധികൃതരോട് പറഞ്ഞെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും ഒരു വാണിംഗില്‍ മാത്രം ഒതുങ്ങുക ആയിരുന്നു. ഇതോടെ  തന്റെ കുട്ടികളുടെ ടീ സീ ആ സ്കൂളില്‍ നിന്നും വാങ്ങി പോകുന്നതായി അവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button