ഇത് രണ്ടാം ജന്മം; നരബലിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട യുവതി പറയുന്നു

ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ദിവസമായിരുന്നു അതെന്ന് നരബലിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട യുവതി പറയുന്നു. ഇതു തന്റെ രണ്ടാം ജന്മമാണ്. അവരുടെ കയ്യിൽ ഗുണ്ടകളുടെ കൈവശം ഉള്ളതുപോലെ വലിയ വടിവാളും കത്തിയും മറ്റും ഒക്കെ ഉണ്ടായിരുന്നുവെന്ന് അവർ ഭീതിയോടെ ഓർക്കുന്നു.

human sacrific 1
ഇത് രണ്ടാം ജന്മം; നരബലിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട യുവതി പറയുന്നു 1

 കേരളത്തെ ഞെട്ടിച്ച ഇലന്തൂർ നരബലിക്ക് ശേഷം തിരുവല്ലയിൽ നരബലിക്കുള്ള ശ്രമം നടന്നു എന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. തിരുവല്ലയിലെ കുറ്റപ്പുഴയിലാണ് സംഭവം. കൊച്ചിയിൽ താമസിച്ചു വന്നിരുന്ന കുടക് സ്വദേശിനിയെ ആണ് നരബലിക്ക് ഇരയാക്കാനുള്ള ശ്രമം നടത്തിയത്. ഭഗ്യ്മ കൊണ്ട് മാത്രമാണ് ഇവർക്ക് ജീവൻ തിരിച്ചു കിട്ടിയത്. ഡിസംബർ എട്ടിന് രാത്രിയാണ് സംഭവം നടന്നത്. ഇതിന് പിന്നിലെ യഥാര്‍ത്ഥ സൂത്രധാര അമ്പിളി എന്ന യുവതിയാണ്.

ഭർത്താവുമായുള്ള കുടുംബ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി പൂജ നടത്താൻ എന്ന് പറഞ്ഞാണ് ഇവരെ വിളിച്ചു വരുത്തിയത്. പിന്നീട് കളം  വരച്ചതിനു ശേഷം ശരീരത്ത് പൂമാലയും മറ്റും ചാർത്തി പൂജ നടത്തി. ഇതിനു ശേഷമാണ് പൂജ നടത്തിയിരുന്ന മന്ത്രവാദി വാളെടുത്ത് നരബലി നൽകാൻ പോകുന്നു എന്ന് വിവരം പറയുന്നത്. ഇതേ സമയത്താണ് ഇടനിലക്കാരിയായ അമ്പിളിയുടെ സുഹൃത്ത് വീടിന്റെ ബെല്ലടിക്കുന്നത്. ഇതാണ് രക്ഷയായത്. യുവതി ഉടന്‍ തന്നെ അവിടെ നിന്നും ഇറങ്ങി ഓടിച്ചെന്നു ബെല്ലടിച്ച ആളിനോട് തന്നെ രക്ഷപ്പെടുത്താൻ അപേക്ഷിച്ചു. അദ്ദേഹമാണ് യുവതിക്ക് ഒപ്പം നിന്നത്. അടുത്ത ദിവസം രാവിലെ തന്നെ ഇവർ കൊച്ചിയിലേക്ക് തിരികെ പോവുക ആയിരുന്നു. അതേ സമയം സംസ്ഥാനത്ത് വീണ്ടും  നരബലിക്കുള്ള ശ്രമം നടന്നതായി പോലീസ് സ്ഥിരീകരിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button