ചൈനയിൽ കോവിഡ് നിയന്ത്രണാതീതം; മെഡിക്കൽ സ്റ്റോറുകളുടെ മുന്നിൽ നീണ്ട നിര; ഭീതിയിൽ ജനം
ചൈനയിൽ കോവിഡ് കേസുകൾ കുതിച്ചുകയരുകയാണ് എന്ന വാർത്തയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മരുന്നുകളുടെ അഭാവവും നിയന്ത്രണവിധേയം ആക്കാൻ കഴിയാത്ത വ്യാപനവും അധികൃതരെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്. ഇനിയെന്ത് എന്നറിയാതെ അങ്കലാപ്പിൽ ആയിരിക്കുകയാണ് ജനം. ഇതിനിടെ ഫൈസൽ ഇങ്കിന്റെ പാക്സ് ലോവിഡ് പോലെയുള്ള ആന്റിവയറസ് മരുന്നുകളുടെ അഭാവം ജനങ്ങളെ വലച്ചു. ഇതോടെ കരിഞ്ചന്തയിൽ നിന്നും ഇത് വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് വലിയൊരു വിഭാഗം ജനങ്ങളും.
ഈ മാസത്തിന്റെ ആദ്യം സ്ഥിതിഗതികൾ ശാന്തമായിരുന്നു എങ്കിലും പെട്ടെന്നുള്ള ഈ മാറ്റം ആരോഗ്യവിദഗ്ധരെ ആകെ ആശങ്കാകുലരാക്കിയിരിക്കിയിട്ടുണ്ട്. ലോക്ക് ഡൗൺ നീക്കിയതിനു ശേഷം ഇത്രത്തോളം വലിയ വർദ്ധനവ് ഒരിക്കലും അവർ പ്രതീക്ഷിച്ചിരുന്നതല്ല. അപ്രതീക്ഷിതമായ ഈ രോഗ വ്യാപനത്തെ എങ്ങനെ നേരിടും എന്നറിയാതെ കുഴങ്ങുകയാണ് അധികാരികൾ. വളരെ വലിയ പോപ്പുലേഷൻ ഉള്ള ഒരു രാജ്യം ആയതുകൊണ്ട് തന്നെ മരുന്നുകൾക്ക് ദൗർലഭ്യം നേരിടുന്നത് ചൈനയെ സംബന്ധിച്ച് ഒരു വലിയ പ്രശ്നമാണ്. ഓൺലൈൻ വഴിയും അല്ലാതെയും വില്പനകൾ സജീവമാണെങ്കിലും എല്ലാവരിലേക്കും ഇത് എത്തിക്കാൻ കഴിയുന്നില്ല. പ്രതിദിനം കാര്യങ്ങൾ കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്.
ചൈന കൂടുതൽ വിവരങ്ങളൊന്നും പുറത്തു വിടാനും തയ്യാറല്ല. പക്ഷേ എത്രയൊക്കെ മൂടി വച്ചാലും അധികം വൈകാതെ തന്നെ കൂടുതൽ വിവരങ്ങൾ പുറത്താകും എന്ന കാര്യത്തിൽ തർക്കമില്ല. ഈ സ്ഥിതി ചൈന ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഗവൺമെന്റിന്റെ കണക്കുകൂട്ടലുകൾക്കും അപ്പുറം പോയിരിക്കുന്നു കാര്യങ്ങൾ. വരുംദിവസങ്ങൾ എങ്ങനെ നേരിടാൻ ആകും എന്ന കാര്യത്തിൽ ഇതുവരെ ഒരു രൂപരേഖ ആരോഗ്യമന്ത്രാലയം തയ്യാറാക്കിയിട്ടില്ല. ചൈനയിലെ സ്ഥിതിഗതികൾ മനസ്സിലാക്കി ലോകരാജ്യങ്ങൾ എല്ലാം മുൻകരുതൽ എടുത്തു കഴിഞ്ഞു. യാത്ര വിലക്ക് ഉൾപ്പെടെ പ്രാബല്യത്തിൽ വരുത്താനാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശ്രമിക്കുന്നത്.