കോവിഡിന് ശേഷം ആന്റിബയോട്ടിക്കുകൾ മലയാളി പതിവാക്കി; ഈ പോക്ക് നാശത്തിലേക്ക്; വരുത്തി വയ്ക്കുന്നത് വൻ ദുരന്തം; വിദഗ്ധസമിതിയുടെ കണ്ടെത്തൽ ഇങ്ങനെ

കോവിഡിന് ശേഷം മലയാളികൾ ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് പതിവാക്കിയതോടെ ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്ന ബാക്ടീരിയകള്‍ ശരീരത്തിൽ വളരുന്നതായി കണ്ടെത്തൽ. ഇതിന്റെ ഫലമായി പല രോഗാണുക്കളിലും ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്നതിന്റെ തോത് ഗണ്യമായി കൂടി. ഒരു നിശ്ചിത കാലയളവിലേക്ക് മാത്രം കഴിക്കേണ്ട ആന്റിബയോട്ടിക്കുകൾ സ്വന്തമായി വാങ്ങി കഴിച്ച് വൻ ദുരന്തമാണ് മലയാളി ക്ഷണിച്ചു വരുത്തുന്നത് എന്നാണ് കണ്ടെത്തല്‍.

ANTIBIOTIC
കോവിഡിന് ശേഷം ആന്റിബയോട്ടിക്കുകൾ മലയാളി പതിവാക്കി; ഈ പോക്ക് നാശത്തിലേക്ക്; വരുത്തി വയ്ക്കുന്നത് വൻ ദുരന്തം; വിദഗ്ധസമിതിയുടെ കണ്ടെത്തൽ ഇങ്ങനെ 1

 കോവിഡ് കേസുകൾ ക്രമാതീതമായി ഉയർന്നു നിന്നിരുന്ന നാളുകളിൽ ഡോക്ടർമാർ കുറിച്ച് നൽകിയിരുന്ന ആന്റിബയോട്ടിക്കുകൾ കോവിട് വന്നു പോയതിന് ശേഷവും തങ്ങളുടെ ഇഷ്ടം അനുസരിച്ച് വാങ്ങി കഴിക്കാൻ
തുടങ്ങിയതോടെ ആന്റിബയോട്ടിക്കുകൾക്കെതിരെ ശരീരം സ്വാഭാവികമായ രോഗ പ്രതിരോധ ശേഷി സൃഷ്ടിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഇതിന്‍റെ പ്രത്യാഘാതം രൂക്ഷമായിരിക്കും. ഇതോടെ ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ആരോഗ്യ മന്ത്രാലയം.

 മുൻധാരണയുടെ അടിസ്ഥാനത്തിൽ അമോക്സിലിൻ,  അസിത്രോമൈസിന് തുടങ്ങിയ മരുന്നുകളാണ് ഇഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ കുട്ടികൾക്ക് ഉൾപ്പെടെ ഈ മരുന്നുകൾ നൽകുന്നു. ഇതോടെ പല രോഗാണുക്കളിലും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നതിനുള്ള ശേഷി ക്രമാതീതമായി വര്‍ദ്ധിച്ചു.

ഒരു നിശ്ചിത കാലയളവിലേക്ക് മാത്രം കഴിക്കേണ്ടവയാണ് ആന്റിബയോട്ടിക്കുകൾ. ഇത് അമിതമായി ഉപയോഗിക്കുന്നതും പകുതിയിൽ വച്ച് ഉപേക്ഷിക്കുന്നതും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള ബാക്ടീരിയകളെ സൃഷ്ടിക്കുന്നതിന് കാരണമാകും. രോഗശമനം ഉണ്ടായാൽ പോലും ഡോക്ടർമാർ പറഞ്ഞത്  പ്രകാരം കോഴ്സ് പൂർത്തിയാക്കണം.

തീർത്തും അശാസ്ത്രീയമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് പലവിധത്തിലുള്ള ദുരന്തങ്ങളും ക്ഷണിച്ചു വരുത്തും. ചികിത്സ പൂർത്തിയാക്കിയതിനു ശേഷം ഒരു കാരണവശാലും ബാക്കി വന്ന ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button